Join Whatsapp Group. Join now!
Aster MIMS 22/05/2023

Elope Case | യുപിയിൽ നിന്ന് ഇതരസംസ്ഥാന തൊഴിലാളിക്കൊപ്പം കണ്ടെത്തിയ കാസർകോട്ടെ ഭർതൃമതിയായ യുവതി കോടതിയിൽ നിന്ന് കാമുകനൊപ്പം പോയി; 'കോടതിയിൽ ഹാജരായ ഏക മകന്റെ കരച്ചിലും കൂട്ടാക്കാതെ മാതാവ്'; വീടുവിട്ടിറങ്ങിയത് മാസങ്ങൾക്ക് മുമ്പ്

മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്തി, Malayalam News, Kerala News, Elope, Missing Case, Manjeshwar News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) കാസർകോട് നിന്ന് മാസങ്ങൾക്ക് മുമ്പ് കാണാതാവുകയും പൊലീസ് അന്വേഷിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ കാമുകനായ ഇതരസംസ്ഥാന തൊഴിലാളിക്കൊപ്പം കണ്ടെത്തുകയും ചെയ്ത യുവതിയെ നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. കോടതി സ്വന്തം ഇഷ്ടത്തിന് വിട്ട യുവതി കാമുകനൊപ്പം തന്നെ പോയി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാഹിദ (35) ആണ് കാമുകന്റെ കൂടെ മടങ്ങിയത്.

News, Missing, Woman, Elope, UP, Found, Police, DySP, Investigation, Manjeshwaram, Court, Missing woman left court with her boyfriend.

ഒമ്പത് മാസങ്ങൾക്ക് മുമ്പാണ് പ്രവാസിയായ ഭർത്താവിനെയും 12 വയസുള്ള മകനെയും ഉപേക്ഷിച്ച് ശാഹിദ വീടുവിട്ടിറങ്ങിയത്. മംഗ്ളൂറിലെ ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയ ശാഹിദയെ പിന്നീട് കാണാതായതായി കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകിയിരുന്നു. സൈബർ സെലിന്റെയും മറ്റും സഹായത്തോടെ പൊലീസ് സമഗ്രമായി അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായിരുന്നില്ല. മുംബൈ ഉൾപെടെയുള്ള സ്ഥലങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.

പിന്നീട് അന്വേഷണം നിലക്കുകയും ചെയ്തു. ഇതേ തുടർന്ന് ബന്ധുക്കൾ മുഖ്യമന്ത്രി ഉൾപെടെയുള്ളവർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. അതിനിടെയാണ് ഡിവൈഎസ്പി പികെ സുധാകരന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ യുവതിയെ കാമുകനൊപ്പം ലക്‌നൗവിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടിലെത്തിച്ച് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു.

മകൻ ഉൾപെടെയുള്ള ബന്ധുക്കളും യുവതിയെ കാണാൻ കോടതിയിൽ എത്തിയിരുന്നു. മാതാവിനെ കണ്ട് മകൻ കരഞ്ഞതായും കൂടെ വരാൻ ആവശ്യപ്പെട്ടെങ്കിലും ശാഹിദ അവഗണിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. യുപി സ്വദേശിയും ടൈൽസ് തൊഴിലാളിയുമായ യുവാവുമായി മൊബൈൽ ഫോൺ ചാറ്റിംഗിലൂടെയാണ് ശാഹിദ അടുത്തതെന്നും ഇത് പിന്നീട് പ്രണയമായി മാറുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

News, Missing, Woman, Elope, UP, Found, Police, DySP, Investigation, Manjeshwaram, Court, Missing woman left court with her boyfriend.


Keywords: News, Missing, Woman, Elope, UP, Found, Police, DySP, Investigation, Manjeshwaram, Court, Missing woman left court with her boyfriend.

Post a Comment