ജില്ലയില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു മന്ത്രി. ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്ന മന്ത്രി ശനിയാഴ്ച രാവിലെ ടൗണ്‍ ഹോളിന് പിന്‍ഭാഗത്ത് പുഴയോരത്തെ റോഡില്‍ കൂടി നടക്കുന്നതിനിടയിലാണ് മാലിന്യങ്ങള്‍ കുന്ന് കൂട്ടിയിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഗസ്റ്റ് ഹൗസില്‍ തിരിച്ചെത്തിയ മന്ത്രി നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി.
മാലിന്യങ്ങള്‍ ഉടനടി നീക്കണമെന്നും നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയതോടെ അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ഉടന്‍ തന്നെ നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ സ്ഥലത്തെത്തി മാലിന്യങ്ങള്‍ നീക്കുകയും ചെയ്തു.
Keywords: Kerala News, Malayalam News, MB Rajesh News, Kasaragod News, Waste, Waste Dump, Plastic, Plastic News, Minister's intervention: Chandragiri riverside cleaned within hours.
< !- START disable copy paste -->