Join Whatsapp Group. Join now!
Aster MIMS 06/06/2023

New Movie | 'ടൈഗര്‍ നാഗേശ്വര റാവു': ഫസ്റ്റ് ലുക് പോസ്റ്റര്‍ മെയ് 24ന് പുറത്തിറക്കും; മുമ്പൊരിക്കലും കാണാത്ത വിധത്തിലുള്ള ശൗര്യമേറിയ രവി തേജയുടെ ലുക് അത്യന്തം ഗംഭീരമായിരിക്കുമെന്ന പ്രതീക്ഷയോടെ ആരാധകര്‍

വംശിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം Tiger Nageswara Rao, New Movie Poster, First Look Launch

ഹൈദരാബാദ്: (www.kasargodvartha.com) രവി തേജയാണ് പ്രധാനവേഷത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ്  'ടൈഗര്‍ നാഗേശ്വര റാവു'. വംശി സംവിധാനം ചെയ്യുന്ന ചിത്രം, കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച അഭിഷേക് അഗര്‍വാളിന്റെ പ്രൊഡക്ഷന്‍ കംപനിയായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സാണ് ഒരുക്കുന്നത്.

'ടൈഗര്‍ നാഗേശ്വര റാവു'വിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മെയ് 24നാണ് റിലീസ് ചെയ്യുന്നത്. അഞ്ച് ഭാഷകളില്‍ നിന്നുള്ള അഞ്ച് സൂപര്‍ താരങ്ങളാണ് പോസ്റ്റര്‍ പുറത്തുവിടുന്നത്. 

Massive planning for Tiger Nageswara Rao’s first look launch

മുന്‍പൊരിക്കലും കാണാത്ത വിധത്തിലുള്ള ശൗര്യമേറിയ രവി തേജയുടെ ലുക് അത്യന്തം ഗംഭീരമായിരിക്കുമെന്നാണ് പ്രതീക്ഷ. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്. ആര്‍ മതി ഐ.എസ്.സി ഛായാഗ്രഹണവും ജി വി പ്രകാശ് കുമാര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാശ് കൊല്ലയാണ്. ചിത്രത്തിന്റെ സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയാണ്.  

Keywords: News, National, Cinema, Entertainment, New movie, Actor, Poster, Movie poster, First look poster,  Massive planning for Tiger Nageswara Rao’s first look launch.

Post a Comment