Join Whatsapp Group. Join now!
Aster MIMS 06/06/2023

Arrested | 'ട്രെയിനിൽ പുകവലിക്കുമ്പോൾ പിടിക്കാറില്ല, വിമാനത്തിലും അങ്ങനെ ചെയ്യാമെന്ന് കരുതി'; വിമാനത്തിൽ ബീഡി വലിച്ചതിന് യാത്രക്കാരൻ അറസ്റ്റിൽ; അങ്ങനെയൊരു നിയമമുണ്ടെന്ന് അറിയില്ലെന്ന്! 56 കാരന് ആദ്യ ആകാശ യാത്ര പൊല്ലാപ്പായി

ബെംഗ്ളുറു സെൻട്രൽ ജയിലിലേക്ക് മാറ്റി Flight News, Malayalam News, ദേശീയ വാർത്തകൾ, Crime News, Akasa Air flight
ബെംഗ്ളുറു: (www.kasargodvartha.com) അഹ്‌മദാബാദിൽ നിന്ന് ബെംഗ്ളൂറിലേക്ക് ആകാശ എയർലൈൻ വഴി യാത്ര ചെയ്യുകയായിരുന്ന 56 കാരനെ വിമാനത്തിൽ വച്ച് ബീഡി വലിച്ചതിന് അറസ്റ്റ് ചെയ്തു. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷമാണ് ഇയാളെ പിടികൂടിയത്. രാജസ്ഥാനിലെ പാലി ജില്ല സ്വദേശിയായ പ്രവീൺ കുമാറാണ് പിടിയിലായത്.

News, National, Crime, Bengaluru, Arrest, Flight, Man held for smoking beedi onboard Akasa Air flight, says he didn't know the rules.

ഇയാൾ ടോയ്‌ലറ്റിനുള്ളിൽ പുകവലിക്കുന്നത് ക്രൂ അംഗങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ബെംഗ്ളുറു വിമാനത്താവളത്തിൽ എത്തിയപ്പോൾ എയർലൈനിന്റെ ഡ്യൂട്ടി മാനേജർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ പ്രവീണിനെ ബെംഗ്ളുറു സെൻട്രൽ ജയിലിലേക്ക് മാറ്റി.

'താൻ ആദ്യമായാണ് വിമാനത്തിൽ കയറിയതെന്ന് ഇയാൾ പറഞ്ഞു. കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്യുന്ന പ്രവീൺ കുമാർ ചോദ്യം ചെയ്യലിനിടെ ട്രെയിനിൽ താൻ പുകവലിക്കാറുണ്ടായിരുന്നതായി വെളിപ്പെടുത്തി. ട്രെയിനിൽ പുകവലിച്ചതിന് താൻ ഒരിക്കലും പിടിക്കപ്പെടാത്തതിനാൽ, വിമാനത്തിലും അത് ചെയ്യാൻ കഴിയുമെന്ന് കരുതിയിരുന്നതായും ഇയാൾ പറഞ്ഞു', പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.

അതേസമയം, വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ ബീഡി പിടികൂടാനാകാത്തതിനാൽ സംഭവത്തെ ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പ്രവീൺ കുമാർ പ്രായമായ വ്യക്തിക്കൊപ്പം സഹായിയായി ബന്ധുവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ബെംഗ്ളൂറിലേക്ക് വന്നതായിരുന്നു. 1937 ലെ ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾസ് പ്രകാരം വിമാനത്തിൽ പുകവലി നിരോധിച്ചിട്ടുണ്ട്. പിടിക്കപ്പെട്ടാൽ രണ്ട് വർഷം വരെ തടവോ 10 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.

Keywords: News, National, Crime, Bengaluru, Arrest, Flight, Man held for smoking beedi onboard Akasa Air flight, says he didn't know the rules.
< !- START disable copy paste -->

Post a Comment