കാസര്‍കോട്: (www.kasargodvartha.com) ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യ പരാതി നല്‍കിയതിന് പിന്നാലെ കയ്യൂര്‍ സ്വദേശിയെ കാസര്‍കോട്ട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
കയ്യൂര്‍ ചെറിയാക്കരയിലെ പി വി പ്രദീപനെ (51) യാണ് ടെയിനില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെന്നൈ- മംഗ്ലൂറു എക്‌സ്പ്രസ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് വീണതെന്നാണ് പൊലീസിന്റെ നിഗമനം.
റെയില്‍വേ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അസുഖം ബാധിച്ച് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. ഇപ്പോള്‍ നീലേശ്വരം കോണ്‍വെന്റ് റോഡില്‍ താമസിക്കുന്ന പ്രദീപനെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് ഭാര്യ നീലേശ്വരം പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നീലേശ്വരം പൊലീസ് ശനിയാഴ്ച രാവിലെ മിസിംഗിന് കേസെടുത്ത് അന്വേഷിച്ച് വരുന്നതിനിടയിലാണ് കാസര്‍കോട്ട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പരേതനായ രഘുമോഹനന്‍ മാസ്റ്ററുടെയും പി വി പത്മിനിയുടെയും മകനാണ്. ഭാര്യ: മിനി (കാഞ്ഞങ്ങാട്). മക്കള്‍: കൃഷ്ണപ്രിയ, തന്‍മയ, പരേതനായ അഭിമന്യു. സഹോദരങ്ങള്‍: പ്രമീള( അധ്യാപിക), പ്രവീണ്‍, രഘു.
Keywords: Man Found Dead in Railway Track, Kasaragod, News, Accidental Death, Train Accident, RPF, Dead Body, P V Pradeep Kumar, Walking Stick, Kerala, Obituary.