Join Whatsapp Group. Join now!
Aster MIMS 22/05/2023

Died | മകളുടെ വിവാഹദിനത്തിൽ പിതാവ് കുഴഞ്ഞുവീണ് മരിച്ചു; കണ്ണീരായി കല്യാണ വീട്

കൊണാജെ ബോളിയാർ കുച്ചഗുഡ്ഡെയിലാണ് സംഭവം Mangalore News, Malayalam News, ചരമ വാർത്തകൾ, Hosangady News, Malayalam News
മംഗ്ളുറു: (www.kasargodvartha.com) മകളുടെ വിവാഹദിനത്തിൽ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. സന്തോഷങ്ങൾക്കിടെ അപ്രതീക്ഷിതമായി എത്തിയ മരണവാർത്ത ഏവരിലും കണ്ണീരായി മാറി. കൊണാജെ ബോളിയാർ കുച്ചഗുഡ്ഡെയിലാണ് സംഭവം. ബോളിയാർ കുക്കോട്ടു സ്വദേശി ഹസനബ്ബ (60) ആണ് മരിച്ചത്.

News, National, Manglore, Obituary, Died, Wedding, Man dies on daughter's wedding day.

മകളും കാസർകോട് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം ഹൊസങ്കടിയിലെ ഓഡിറ്റോറിയത്തിൽ നടക്കാനിരിക്കുകയായിരുന്നു. എന്നാൽ, പുലർചെ നാലുമണിയോടെ ഹസനബ്ബ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം.

News, National, Manglore, Obituary, Died, Wedding, Man dies on daughter's wedding day.

കൂക്കോട്ടു ജുമാമസ്ജിദ് ട്രഷററായി സേവനമനുഷ്ഠിച്ച ഹസനബ്ബയ്ക്ക് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്. ഓഡിറ്റോറിയത്തിലെ വിവാഹ ആഘോഷങ്ങൾ ഒഴിവാക്കി ബന്ധുക്കൾ തമ്മിൽ കൂടിയാലോചിച്ച് വൈകിട്ട് വരന്റെ വീട്ടിൽ ലളിതമായി നിക്കാഹ് ചടങ്ങുകൾ നടത്തി.

Keywords: News, National, Manglore, Obituary, Died, Wedding, Man dies on daughter's wedding day.< !- START disable copy paste -->

Post a Comment