Accident | കാഞ്ഞങ്ങാട്ട് കാറും ബൈകും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; സഹോദരിയുടെ മകന് ഗുരുതരം; അപകടം വിവാഹം ക്ഷണിക്കാന്‍ പോകുന്നതിനിടെ
മാവുങ്കാലിന് സമീപം നെല്ലിത്തറയിലാണ് സംഭവം
Accident News, Kanhangad News, കാസറഗോഡ് വാര്‍ത്തകള്‍, Kasaragod News, Kerala News, Malayalam News
കാഞ്ഞങ്ങാട്: (www.kasargodvartha.com) ബൈകും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ടെംപോ ഡ്രൈവര്‍ മരിച്ചു. കാഞ്ഞങ്ങാട് കല്ലൂരാവി നീതി ക്ലബിന് സമീപത്തെ പരേതരായ കുഞ്ഞിക്കണ്ണന്‍ - വെള്ളച്ചി ദമ്പതികളുടെ മകന്‍ വിജയന്‍ (52) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മാവുങ്കാലിന് സമീപം ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെല്ലിത്തറയിലാണ് അപകടം ഉണ്ടായത്. വിജയന്റെ സഹോദരി ലതയുടെ മകന്‍ അഭിനവിന്റെ വിവാഹം ഈ മാസം 21ന് നടക്കാന്‍ ഇരിക്കുകയായിരുന്നു.
നെല്ലിത്തറയിലെ ബന്ധുക്കളെ വിവാഹം ക്ഷണിക്കാന്‍ ലതയുടെ മൂത്ത മകന്‍ നിബു (27) വിനൊപ്പം ബൈകില്‍ പോവുന്നതിനിടെയാണ് എതിരെ വന്ന ആള്‍ടോ കാറുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ വിജയനെയും നിബുവിനെയും ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ കണ്ണൂരിലെ മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വിജയന്‍ മരണപ്പെട്ടു. നിബുവിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
മരിച്ച വിജയൻ
കാഞ്ഞങ്ങാട്ടെ ടെംപോ ഡ്രൈവറാണ് വിജയന്‍. ഭാര്യ: ബിന്ദു. മക്കള്‍: സൂര്യ (ഡിഗ്രി വിദ്യാര്‍ഥിനി), സരോജ് (കാഞ്ഞങ്ങാട് സൗത് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി). സഹോദരങ്ങള്‍: കുമ്പ, നാരയണന്‍, കൃഷ്ണന്‍, ചിരുത, ലത, ജാനകി, രാഘവന്‍, പരേതനായ ബാലന്‍. അപകടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Accident News, Kanhangad News, Kasaragod News, Kerala News, Malayalam News, Accidental Death, Man died in collision between car and bike.