Join Whatsapp Group. Join now!
Aster MIMS 06/06/2023

Arrested | 'ഓപറേഷൻ ക്ലീൻ കാസർകോടിൽ' വീണ്ടും കുഴൽപണ വേട്ട; 18.5 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റിൽ

നീലേശ്വരം മാർകറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് പിടികൂടിയത് Malayalam News, Kerala News, നീലേശ്വരം വാർത്തകൾ, Crime News
നീലേശ്വരം: (www.kasargodvartha.com) ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ഓപറേഷൻ ക്ലീൻ കാസർകോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വീണ്ടും കുഴൽപണ വേട്ട. 18.5 ലക്ഷം രൂപയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ കെ ഇർശാദ് (33) ആണ് അറസ്റ്റിലായത്.

News, Kasaragod, Kerala, Nileshwaram, Man, Arrest, Money, Police, Man arrested with hawala money.

കാഞ്ഞങ്ങാട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായർ, നീലേശ്വരം എസ് ഐ കെ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച രാവിലെ നീലേശ്വരം മാർകറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് കെ എൽ 86 എ 1843 നമ്പർ സ്കൂടറിൽ നിന്ന് കുഴൽപണവുമായി ഇർശാദിനെ പിടികൂടിയത്.

പൊലീസ് സംഘത്തിൽ അബൂബകർ കല്ലായി. നികേഷ്. പ്രണവ് വിനോദ് എന്നിവരും ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 14ന് കാഞ്ഞങ്ങാട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 67 ലക്ഷം രൂപ കുഴൽ പണവുമായി നാലുപുരപ്പാട്ടിൽ ഹാരിസ് എന്നയാളെ പിടികൂടിയിരുന്നു.

Keywords: News, Kasaragod, Kerala, Nileshwaram, Man, Arrest, Money, Police, Man arrested with hawala money.
< !- START disable copy paste -->

Post a Comment