ദോഹ: (www.kasargodvartha.com) ബുധനാഴ്ച മുതല്‍ ലുസൈല്‍ ബൊളെവാഡില്‍ വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കും. റമദാനും പെരുന്നാളും ഉള്‍പെടെ ദൈര്‍ഘ്യമേറിയ ആഘോഷനാളുകള്‍ കഴിഞ്ഞതിന് പിന്നാലെയാണ് തീരുമാനം.
റമദാനില്‍ രാത്രികാലങ്ങളില്‍ വാഹന ഗതാഗതങ്ങള്‍ക്ക് വിലക്ക് ഏര്‍പെടുത്തിയ ബൊളെവാഡ് ഈദ് അവധിക്കാലത്ത് പ്രധാന ആഘോഷ വേദിയുമായിരുന്നു. പെരുന്നാളിന്റെ ഒന്നാംദിനം മുതല്‍ വിവിധ ആഘോഷ പരിപാടികള്‍ക്ക് വേദിയായ ബൊളെവാഡില്‍ ദിനംപ്രതി നൂറുക്കണക്കിന് ആളുകളാണ് എത്തിയതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. കാല്‍നടക്കാരും കലാകാരന്മാരും കൈയടക്കിയ ബൊളെവാഡിലെ തെരുവുകളില്‍ ബുധനാഴ്ച വൈകീട്ട് മൂന്നുമുതല്‍ കാറുകള്‍ക്കും സഞ്ചരിക്കാവുന്നതാണ്.
Keywords: Qatar, Doha, News, Gulf, World, Top-Headlines, Vehicles, Car, Lusail Boulevard to allow cars from Wednesday.