Join Whatsapp Group. Join now!
Aster MIMS 10/10/2023

Lionel Messi | ലോറസ് പുരസ്‌കാരം ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് സ്വന്തം; ഏറ്റവും മികച്ച ടീമിനുള്ള അവാര്‍ഡ് അര്‍ജന്റീനയ്ക്ക്

മെസിയുടെ നേട്ടം രണ്ടാം തവണ Lionel-Messi, Laureus-Sportsman-Award, Best-Team-Award-Argentina

പാരിസ്: (www.kasargodvartha.com) കഴിഞ്ഞ വര്‍ഷത്തെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം സ്വന്തമാക്കി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. മികച്ച താരത്തിനുള്ള ലോറസ് പുരസ്‌കാരം രണ്ടാം തവണയാണ് അദ്ദേഹം നേടിയത്. ഏതെങ്കിലും ഒരു താരം ഈ അവാര്‍ഡ് രണ്ടുതവണ സ്വന്തമാക്കുന്നത് ആദ്യമായാണ്. 2020ലാണ് മെസി നേരത്തെ ലോറസ് പുരസ്‌കാരം സ്വന്തമാക്കിയത്. 

ഫ്രാന്‍സ് ഫുട്ബോള്‍ താരം കിലിയന്‍ എംബാപെ, ടെന്നീസ് താരം റഫേല്‍ നദാല്‍, മോടോര്‍ റേസിങ് താരം മാക്സ് വെസ്റ്റാപന്‍ എന്നിവരെ പിന്തള്ളിയാണ് മെസി പുരസ്‌കാരം സ്വന്തമാക്കിയത്. ഖത്വറില്‍ നടന്ന ഫിഫ ലോകകപില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി വിജയം നേടിയ അര്‍ജന്റീന ഫുട്‌ബോള്‍ ടീം, ഏറ്റവും മികച്ച ടീമിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

News, World, Paris, Lionel Messi, Win, Sportsman, Award,  Lionel Messi wins Laureus Sportsman of the Year 2023 award.

Keywords: News, World, Paris, Lionel Messi, Win, Sportsman, Award,  Lionel Messi wins Laureus Sportsman of the Year 2023 award.

Post a Comment