കോഴിക്കോട്: (www.kasargodvartha.com) കാറും സ്‌കൂടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകനും മരിച്ചു. ചുങ്കം പണിക്കര്‍തൊടി എസ് പി അതുല്‍ (24), രണ്ട് വയസുള്ള മകന്‍ അന്‍വിക് എന്നിവരാണ് മരിച്ചത്. എലത്തൂരിന് സമീപം കോരപ്പുഴ പാലത്തില്‍ ചൊവ്വാഴ്ച അര്‍ധരാത്രി 12.30 മണിക്കാണ് സംഭവം.
അതുലിന്റെ ഭാര്യമായ (21) പരുക്കുകളോടെ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ യാത്രികരായ നാലുപേര്‍ക്കും പരുക്കുണ്ട്. കെ മുരളീധരന്‍ എം പിയുടെ ഡ്രൈവറാണ് അതുല്‍.
കൊയിലാണ്ടിയില്‍ ബന്ധുവിന്റെ ഗൃഹപ്രവേശനത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു അതുലും കുടുംബവും. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്നു കാര്‍. അപകടത്തില്‍ സ്‌കൂടര്‍ പൂര്‍ണമായും തകര്‍ന്നു.
Keywords: Kozhikode, News, Kerala, Accident, Death, Injured, Father, Son, Treatment, Hospital, Kozhikode: Father and son died in road accident.