Join Whatsapp Group. Join now!
Aster MIMS 22/05/2023

Found Dead | അപകടത്തില്‍ കൈമുട്ടിന് പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി എത്തി; മാനസികാരോഗ്യ വിദഗ്ധ ആശുപത്രിക്കെട്ടിടത്തില്‍നിന്ന് വീണു മരിച്ച നിലയില്‍

മുകള്‍നിലയിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് Kochi-News, Psychiatric-Expert, Found-Dead, Hospital-Building

കൊച്ചി: (www.kasargodvartha.com) ചേരാനല്ലൂരില്‍ മാനസികാരോഗ്യ ചികിത്സാ വിദഗ്ധയെ ആശുപത്രിക്കെട്ടിടത്തില്‍നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. പോണേക്കരയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കായെത്തിയ ഡെല്‍ഹി ഓള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സസിലെ (എയിംസ്) ഡോക്ടര്‍ ലക്ഷ്മി വിജയന്‍ (32) ആണ് മരിച്ചത്. 

വ്യാഴാഴ്ച പുലര്‍ചെ അഞ്ചു മണിയോടെയാണ് ഇടുക്കി അടിമാലി പനയ്ക്കല്‍ കല്ലായി വീട്ടില്‍ ഡോ. ലക്ഷ്മി വിജയനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ചേരാനല്ലൂര്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ പ്രഥമദൃഷ്ട്യാ മറ്റു ദുരൂഹതകള്‍ ഇല്ലെന്നും ഇവര്‍ പത്താം നിലയിലേക്കു പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും എസ്‌ഐ കെ എസ് തോമസ് പറഞ്ഞു. 

ഡെല്‍ഹിയില്‍ നടന്ന അപകടത്തില്‍ കൈമുട്ടിനു പൊട്ടലേറ്റതിനെ തുടര്‍ന്നു ശസ്ത്രക്രിയയ്ക്കും ചികിത്സകള്‍ക്കുമായി ഇക്കഴിഞ്ഞ എട്ടിനാണ് ഡോ.ലക്ഷ്മി അമ്മയുടെ കൂടെ ആശുപത്രിയില്‍ എത്തിയത്. സംഭവദിവസം പുലര്‍ചെ നാലു മണിയോടെ ശുചിമുറിയില്‍ പോകാനായി എഴുന്നേറ്റ അവര്‍ തിരികെ വരാന്‍ വൈകിയതോടെ നടത്തിയ തിരച്ചിലിലാണ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം പൊലീസ് നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു. സംസ്‌കാരം പാമ്പാക്കുട സൗത്ത് പിറമാടം എല്‍പി സ്‌കൂളിനു സമീപം നടക്കും.

പിതാവ്: പിറമാടം മനയ്ക്കകാലായില്‍ (പുളിങ്കുന്നേല്‍) എം ജി വിജയന്‍ (റിട. അധ്യാപകന്‍ ശല്യാംപാറ എസ്എന്‍വി യുപി സ്‌കൂള്‍), മാതാവ്: പാലാ മേവിട ചെങ്ങഴശ്ശേരില്‍ ഉഷ (അമ്പഴച്ചാല്‍ ശ്രീനാരായണ പബ്ലിക് സ്‌കൂള്‍ അധ്യാപിക). സഹോദരി: അബ്ജ. 

News, Kerala-News, Kerala, Malayalam-News, Found Dead, Building, Doctor, Hospital, Treatment, Accident, Surgery, Dead Body, CCTV, Police, Case, Top-Headlines, Kochi: Psychiatric expert found dead falling from hospital building.


Keywords: News, Kerala-News, Kerala, Malayalam-News, Found Dead, Building, Doctor, Hospital, Treatment, Accident, Surgery, Dead Body, CCTV, Police, Case, Top-Headlines, Kochi: Psychiatric expert found dead falling from hospital building.

Post a Comment