Join Whatsapp Group. Join now!
Aster MIMS 06/06/2023

Train | അറ്റകുറ്റ പണി: സംസ്ഥാനത്ത് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം, ചിലത് റദ്ദാക്കി

അറിയിപ്പുമായി ഇന്‍ഡ്യന്‍ റെയില്‍വേ Kerala Train Service, Train Cancelled, Time Changed

തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്ത് വിവിധ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയതായി ഇന്‍ഡ്യന്‍ റെയില്‍വേ. മാവേലിക്കര ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാലാണ് തീരുമാനം. ചില ട്രെയിനുകള്‍ റദ്ദാക്കിയതായും ചില ട്രെയിനുകള്‍ക്ക് നിയന്ത്രണമുണ്ടെന്നും ഇന്‍ഡ്യന്‍ റെയില്‍വേ അറിയിച്ചു.

Thiruvananthapuram, News, Kerala, Train, Time, Changed, Cancelled, railway, Indian Railway, Rescheduled, Kerala: Several Trains Cancelled, Rescheduled By Indian Railways.

റദ്ദാക്കിയ ട്രെയിനുകള്‍: 21ന് കൊല്ലത്ത് നിന്ന് രാവിലെ എട്ട് മണിക്കും 11 മണിക്കും പുറപ്പെടുന്ന കൊല്ലം എറണാകുളം മെമു റദ്ദാക്കി. 

വൈകിട്ട് മൂന്ന് മണിക്കും 8.10 മണിക്കും പുറപ്പെടുന്ന എറണാകുളം കൊല്ലം മെമു എന്നിവ റദ്ദാക്കി.

8.45ന് പുറപ്പെടുന്ന എറണാകുളം കായംകുളം മെമുവും 2.35ന് പുറപ്പെടുന്ന കൊല്ലം കോട്ടയം ട്രെയിനും റദ്ദാക്കി.

1.35 മണിയുടെ എറണാകുളം കൊല്ലം സ്‌പെഷ്യല്‍ മെമുവും 5.40 മണിയോടെ പുറപ്പെടുന്ന കോട്ടയം കൊല്ലം മെമു സര്‍വീസും റദ്ദാക്കി.

8.50ന്റെ കായംകുളം എറണാകുളം എക്‌സ്പ്രസും റദ്ദാക്കി. വൈകിട്ട് നാല് മണിക്കുള്ള എറണാകുളം ആലപ്പുഴ മെമുവും, ആറ് മണിക്കുള്ള ആലപ്പുഴ എറണാകുളം എക്‌സ്പ്രസിന്റെയും സര്‍വീസ് റദ്ദാക്കി. 

നിയന്ത്രണമേര്‍പെടുത്തിയ ട്രെയിനുകള്‍: 21ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന നാഗര്‍കോവില്‍ കോട്ടയം എക്‌സ്പ്രസ് കൊല്ലം വരെ മാത്രമായിരിക്കും സര്‍വീസ്. 

ശബരി എക്‌സ്പ്രസ്, കേരള എക്‌സ്പ്രസ്, കന്യാകുമാരി ബെംഗളുരു എക്‌സ്പ്രസ്, തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി, തിരുവനന്തപുരം ചെനൈ മെയില്‍, നാഗര്‍കോവില്‍ ഷാലിമാര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം ചെന്നൈ സൂപര്‍ഫാസ്റ്റ് എക്‌സ്പ്രസ്, വഞ്ചിനാട് എക്‌സ്പ്രസ്, പുനലൂര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും.

Keywords: Thiruvananthapuram, News, Kerala, Train, Time, Changed, Cancelled, railway, Indian Railway, Rescheduled, Kerala: Several Trains Cancelled, Rescheduled By Indian Railways.

Post a Comment