Join Whatsapp Group. Join now!
Aster MIMS 06/06/2023

Heavy Rain | സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; മീന്‍പിടിത്ത തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട് Heavy Rain, Districts Yellow Alert, Fishermen Alert Message

തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 26നും 27നും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഞ്ഞ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്നാട്, ആന്ധ്രാപ്രദേശ് തീരങ്ങളില്‍ മെയ് 25 മുതല്‍ 27 വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. 26നും 27നും ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. 

Thiruvananthapuram, News, Kerala, Fishermen, Fishing, Rain, Chance, Districts, Alert, Top-Headlines,  Kerala: Chance of heavy rain for five days.

അതിനാല്‍ ഈ ദിവസങ്ങളില്‍ പ്രദേശത്ത് മീന്‍പിടിത്തത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് തടസമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Keywords: Thiruvananthapuram, News, Kerala, Fishermen, Fishing, Rain, Chance, Districts, Alert, Top-Headlines,  Kerala: Chance of heavy rain for five days.

Post a Comment