Join Whatsapp Group. Join now!
Aster MIMS 22/05/2023

Exam Result | പ്ലസ്‌ ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 82.95 ശതമാനം വിജയം; വി എച് എസ്‍ ഇയിൽ 78.39%; ഫലം ഇങ്ങനെ പരിശോധിക്കാം

77 സ്കുളുകൾ 100 ശതമാനം വിജയം നേടി Exam Result, Plus Two Result, VHSE Result, Kerala News, Malayalam News, വിദ്യാഭ്യാസ വാർത്തകൾ
തിരുവനന്തപുരം: (www.kasargodvartha.com) ഈ വർഷത്തെ ഹയർ സെകൻഡറി, വൊകേഷനൽ ഹയർ സെകൻഡറി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. ഹയർ സെകൻഡറിയിൽ 82.95 ശതമാനവും വി എച് എസ് ഇയിൽ 78.39 ശതമാനവുമാണ് വിജയം.

News, Kerala, Thiruvananthapuram, Education, Exam Result, Kerala Board +2 results declared, 82.95% pass.

ഹയർ സെകൻഡറി വിഭാഗത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനത്തിൽ കുറവുണ്ടായി. 2022ൽ 83.87 ശതമാനമായിരുന്നു വിജയം. 4,32,436 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതിൽ 3,12,005 പേരാണ് വിജയിച്ചത്. ഏറ്റവും കൂടുതൽ വിജയശതമാനം എറണാകുളം ജില്ലയിലാണ്, 87.55. കുറവ്‌ പത്തനംതിട്ട ജില്ല (76.59) യിലുമാണ്‌.

77 സ്കുളുകൾ 100 ശതമാനം വിജയം നേടി. അതിൽ സർകാർ സ്കൂൾ എട്ട്, എയ്ഡഡ് 25. അൺ എയിഡഡ് 32, സ്പെഷ്യൽ സ്കുർ 12 എന്നിങ്ങനെയാണ് വിജയം. സയൻസ്‌ വിഭാഗത്തിൽ 87.31 ശതമാനവും ഹുമാനിറ്റീസിൽ 7I.93 ശതമാനവും കൊമേഴ്‌സിൽ 82.75 ശതമാനവുമാണ്‌ വിജയം. കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയതും എ പ്ലസ് കൂടുതൽ ലഭിച്ചതും മലപ്പുറം ജില്ലയിലാണ്. എറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയത് വയനാട് ജില്ലയിലാണ്.

പ്ലസ് ടുവിന് ആകെ കുട്ടികൾ - 4,32,436. അതിൽ പെൺ - 2,14,379. ആൺ - 2,18,057. സയൻസ് - 1,93,544. ഹ്യൂമാനിറ്റീസ് - 74,482 . കൊമേഴ്സ് -10,81,09. ടെക്നികാൽ - 1753. ആർട്സ് -64. സ്കോൾ കേരള -34,786. പ്രൈവറ്റ് കംപാർട്മെന്റൽ - 19698 എന്നിങ്ങനെയാണ് പരീക്ഷ എഴുതിയത്. വി എച് എസ് സിയിൽ 28495 പേരാണ് പരീക്ഷ എഴുതിയത്. 20 സ്കുളുകൾ 100 ശതമാനം വിജയം നേടി.

കലാമണ്ഡലത്തിലെ വിജയശതമാനം- 89.06% ആണ്. രണ്ട് പേ‍ർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. പട്ടം സെന്റ് മേരീസ് സ്കൂളിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. 828 പേർ പരീക്ഷ എഴുതിയതിൽ 715 പേർ വിജയിച്ചു. ജൂൺ 21 മുതൽ സേ പരീക്ഷ നടത്തും.

ഫലമറിയാൻ
വെബ്‌സൈറ്റുകൾ

www(dot)results(dot)kite(dot)kerala(dot)gov(dot)i

www(dot)prd(dot)kerala(dot)gov(dot)in

www(dot)results(dot)kerala(dot)gov(dot)in

www(dot)examresults(dot)kerala(dot)gov(dot)in

www(dot)keralaresults(dot)nic(dot)in

PRD Live, SAPHALAM 2023, iExaMS-Kerala എന്നീ മൊബൈൽ ആപ്ലികേഷനുകളിൽ ഫലമറിയാനാവും

Keywords: News, Kerala, Thiruvananthapuram, Education, Exam Result, Kerala Board +2 results declared, 82.95% pass.
< !- START disable copy paste -->

Post a Comment