കാസര്‍കോട്: (www.kasargodvartha.com) പോരാട്ട വീര്യം നെഞ്ചേറ്റി ജില്ലയിലെങ്ങും മെയ്ദിന റാലി. ചികാഗോ തെരുവീഥികളില്‍ രക്തസാക്ഷികളായ തൊഴിലാളികളുടെ സ്മരണകള്‍ നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു മെയ്ദിന റാലി.
കാസര്‍കോട്, കാഞ്ഞങ്ങാട്, നിലേശ്വരം, തൃക്കരിപ്പൂര്‍, മുള്ളേരിയ, മഞ്ചേശ്വരം, ബദിയടുക്ക, വെള്ളരിക്കുണ്ട്, തുടങ്ങി പ്രധാന കേന്ദ്രങ്ങളില്‍ നൂറ് കണക്കിന് തൊഴിലാളികള്‍ അണിനിരന്ന റാലി നടന്നു. യൂനിറ്റ് തലങ്ങളില്‍ പ്രഭാതഭേരി ഉള്‍പെടെയുള്ള പരിപാടികളും നടന്നു.
മറ്റ് ജില്ലകളില്‍ നിന്നും വ്യത്യസ്ഥമായി തൊഴിലാളി സംഘടനകള്‍ കാസര്‍കോട് ജില്ലയില്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആണ് മെയ്ദിന പരിപാടികള്‍ നടത്തിയത്.
സി ഐ ടി യു, എ ഐ ടി യു സി, ഐ എന്‍ ടി യു സി, എസ് ടി യു തുടങ്ങി പ്രധാന തൊഴിലാളി സംഘടനകളാണ് മെയ് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.
തൊഴില്‍ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി കരാര്‍ രീതിയിലേക്ക് തൊഴിലിടങ്ങള്‍ മാറുന്നതിലെ ആശങ്കകളാണ് പരിപാടിയിലെല്ലാം നിറഞ്ഞ് നിന്നത്. എത്രയോ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പും ഈ വര്‍ഷത്തെ മെയ്ദിന ആഘോഷ പരിപാടിയില്‍ മുഴങ്ങി നിന്നു.
Keywords: Kasaragod-News, May-Day, Rally, May-Day-Rally, International-Workers'-Day, Kerala News, Malayalam News, Kasaragod: May Day rally conducted.
< !- START disable copy paste -->കാസര്‍കോട്, കാഞ്ഞങ്ങാട്, നിലേശ്വരം, തൃക്കരിപ്പൂര്‍, മുള്ളേരിയ, മഞ്ചേശ്വരം, ബദിയടുക്ക, വെള്ളരിക്കുണ്ട്, തുടങ്ങി പ്രധാന കേന്ദ്രങ്ങളില്‍ നൂറ് കണക്കിന് തൊഴിലാളികള്‍ അണിനിരന്ന റാലി നടന്നു. യൂനിറ്റ് തലങ്ങളില്‍ പ്രഭാതഭേരി ഉള്‍പെടെയുള്ള പരിപാടികളും നടന്നു.