ആശുപത്രിയിൽ ജീവനക്കാർ സംഘടിപ്പിക്കുന്ന പരിപാടികളിൽ കേക് മുറിക്കൽ, മധുര പലഹാരങ്ങൾ, ബിരിയാണി, വിഭവ സമൃദ്ധമായ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കി പകരം പഴ വർഗങ്ങൾ, ഉണങ്ങിയ പഴങ്ങൾ എന്നിവ നൽകണമെന്നും ആർഭാടങ്ങൾ ഒഴിവാക്കി ലളിതമായ രീതിയിൽ ആഘോഷങ്ങൾ സംഘടിപ്പിക്കണമെന്നും ഇദ്ദേഹം സർകുലറിലൂടെ നിർദേശം നൽകിയിരുന്നു.
തലശേരി പാനൂർ സ്വദേശിയായ ഡോ. കെ കെ രാജാറാം കണ്ണൂർ ഡെപ്യൂടി ഡി എം ഒ, കോഴിക്കോട് ബീച് ആശുപത്രി സൂപ്രണ്ട്, തലശേരി ജെനറൽ ആശുപത്രി സൂപ്രണ്ട്, പത്തനംതിട്ട ഡി എം ഒ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിൽ പ്രവർത്തിക്കുന്ന ഡോക്ടർക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പദവികളിലൊന്നാണ് സ്ഥാനക്കയറ്റം വഴി ഡോ. രാജാറാമിന് ലഭിച്ചിരിക്കുന്നത്.
Keywords: News, Kasaragod, Kerala, Promotion, General Hospital, Kasaragod General Hospital Superintendent Dr. KK Rajaram promoted as Additional Director.