Join Whatsapp Group. Join now!
Aster MIMS 06/06/2023

Swearing-in Ceremony | കർണാടകയിൽ സിദ്ധരാമയ്യയ്ക്കും ഡികെ ശിവകുമാറിനുമൊപ്പം 8 പേർ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും; അടുത്ത ഘട്ടത്തിൽ യു ടി ഖാദറിനും എൻ എ ഹാരിസിനും സാധ്യത

ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും Siddaramaiah News, Karnataka News, ദേശീയ വാർത്തകൾ, Karnataka Chief Minister, Karnataka Swearin
ബെംഗ്ളുറു: (www.kasargodvartha.com) കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനുമൊപ്പം എട്ട് പേർ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. എട്ട് കാബിനറ്റ് മന്ത്രിമാരുടെ ആദ്യ പട്ടിക പാർടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകരിച്ചതായി മാധ്യമങ്ങൾ റിപോർട് ചെയ്തു. ജി പരമേശ്വര, കെ എച് മുനിയപ്പ, കെ ജെ ജോർജ്, എം ബി പാട്ടീൽ, സതീഷ് ജാർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഡി, ബി സെഡ് സമീർ അഹ്‌മദ്‌ ഖാൻ എന്നിവർ സത്യപ്രതിജ്ഞ ചെയ്യും.

Karnataka, Media, Politics, Youth, Women, 8 ministers to take oath with Siddaramaiah.

സിദ്ധരാമയ്യയും ശിവകുമാറും വെള്ളിയാഴ്ച രാത്രി വൈകുവോളം ഡെൽഹിയിൽ പാർടി ഹൈകമാൻഡുമായി പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ട മന്ത്രിമാരുടെ പേരുവിവരങ്ങളും വകുപ്പുകളുടെ വിഭജനവും ചർച ചെയ്യുകയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സമാന ചിന്താഗതിക്കാരായ നിരവധി പാർടികളുടെ നേതാക്കളെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ക്ഷണിച്ചിട്ടുണ്ട്.

ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് 12.30ന് ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. 2013ൽ ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ സിദ്ധരാമയ്യ ഇവിടെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ശേഷം മന്ത്രിസഭാ യോഗവും ചേരും. അതിനു ശേഷം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും വാർത്താസമ്മേളനം നടത്തും.

Karnataka, Media, Politics, Youth, Women, 8 ministers to take oath with Siddaramaiah.

ചർചകൾക്കൊടുവിൽ പിന്നീട് മന്ത്രിസഭാ വികസനം ഉണ്ടാകും. യുവാക്കൾക്കും സ്ത്രീകൾക്കും പുറമെ ലിംഗായത്തുകൾ, വൊക്കലിഗകൾ, ഒബിസികൾ, എസ്‌സി/എസ്‌ടികൾ, ന്യൂനപക്ഷങ്ങൾ എന്നിവയുൾപ്പെടെ എല്ലാ പ്രധാന സമുദായങ്ങൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകാനാണ് നേതൃത്വത്തിന് താത്‌പര്യം. മംഗ്ളൂറിൽ നിന്ന് തുടർചയായി അഞ്ചാം തവണ വിജയം നേടിയ യുടി ഖാദറും ശാന്തിനഗറിൽ നിന്ന് നാലാം തവണയും വിജയം നേടിയ എൻ എ ഹാരിസും അടുത്ത ഘട്ടത്തിൽ മന്ത്രിമാരായേക്കുമെന്നാണ് സൂചന. കാസർകോടുമായി കുടുംബപരമായി ബന്ധമുള്ളവരാണ് ഇവർ. നേരത്തെ സിദ്ധരാമയ്യ മന്ത്രിസഭയിൽ മന്ത്രിയായിരുന്നു യു ടി ഖാദർ.

Keywords: Karnataka, Media, Politics, Youth, Women, 8 ministers to take oath with Siddaramaiah.< !- START disable copy paste -->

Post a Comment