കണ്ണൂര്‍: (www.kasargodvartha.com) ഭര്‍ത്താവിന്റെ പുത്തന്‍ കാറുമായി യുവതി കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. കണ്ണൂരാണ് സംഭവം. രണ്ട് മക്കളെ ഉറക്കി കിടത്തി, വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് ഈയടുത്ത് വാങ്ങിയ കാറും സഹോദരിയുടെ 15 പവന്‍ സ്വര്‍ണവുമായാണ് കാമുകനൊപ്പം ഭാര്യ ഒളിച്ചോടിയതെന്നാണ് പരാതി.
27 കാരിയായ യുവതി 24 കാരനൊപ്പമാണ് പോയതെന്നാണ് പരാതി. ഭാര്യയ്ക്കും മക്കള്‍ക്കും ഗള്‍ഫിലേക്കുള്ള വിമാന ടികറ്റ് തയ്യാറാക്കിയ പിറ്റേദിവസമാണ് ഇരുവരും സ്ഥലം വിട്ടതെന്ന് ബന്ധുക്കള്‍ സങ്കടത്തോടെ പറയുന്നു.
കാസര്‍കോട്ടെ എടിഎമില്‍ നിന്നും പണം പിന്‍വലിച്ച മെസേജ് വിദേശത്തുള്ള ഭര്‍ത്താവിന് ലഭിച്ചതോടെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ സ്വിച് ഓഫ് ചെയ്യപ്പെട്ടിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് വീട്ടുകാരെ വിളിച്ച് അറിയിക്കുകയും അവര്‍ മുറി തുറന്ന് നോക്കിയപ്പോഴാണ് മക്കള്‍ മാത്രം ഉറങ്ങുന്നതായി കണ്ടതും. സംഭവത്തില്‍ വീട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
Keywords: Kerala News, Kannur, House Wife, Eloped, Boy Friend, Complaint, Kannur News, Eloped, Missing, Police Investigation, House Wife Eloped, Kannur: House wife eloped with boy friend.< !- START disable copy paste -->
Eloped | 'മക്കളെ ഉറക്കി കിടത്തി മുങ്ങി'; വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ പുത്തന്‍ കാറുമായി യുവതി കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി; അന്വേഷണം
'സഹോദരിയുടെ 15 പവന്‍ സ്വര്‍ണവും കൊണ്ടുപോയി'
Kannur, House Wife, Eloped, Boy Friend, Complaint