Join Whatsapp Group. Join now!
Aster MIMS 06/06/2023

Found Dead | ചെറുപുഴയില്‍ 3 കുട്ടികളടക്കം ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച നിലയില്‍

'മക്കളെ കൊലപ്പെടുത്തി ദമ്പതികള്‍ തൂങ്ങി മരിച്ചു' Kannur-News, Family-Members, Found-Dead, Cherupuzha-News

കണ്ണൂര്‍: (www.kasargodvartha.com) മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിട്ടി ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പാടിയോട്ട് ചാല്‍ വാച്ചാലിലാണ് സംഭവം. ചെറുവത്തൂര്‍ സ്വദേശിനി ശ്രീജ വെമ്പിരിഞ്ഞന്‍, മക്കളായ സൂരജ, സുരഭി, സുജിത്ത്, ശ്രീജയുടെ സുഹൃത്ത് മുളപ്പുര വീട്ടില്‍ ഷാജി എന്നിവരാണ് മരിച്ചത്. ഷാജിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.

News, Kerala-News, Kerala, Found Dead, Died, Police, Case, Hanged, Family, Children, Top-Headlines, Kannur-News, Kannur: Family of five found dead.

കഴിഞ്ഞ 16ന് ഷാജി ശ്രീജയെ വിവാഹം കഴിച്ചതായി പറയുന്നു ഇതിനു ശേഷം ഇവര്‍ ഒന്നിച്ചായിരുന്നു താമസം. ഇതിനിടെയാണ് രാവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജയും ഭര്‍ത്താവും ഫാനിലും മക്കളെ സ്റ്റയര്‍കെയ്‌സിലുമാണ് തൂങ്ങിയ നിലയില്‍ കണ്ടത്.  

മക്കളെ കൊലപ്പെടുത്തിയശേഷം ഷാജിയും ശ്രീജയും ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ്. ചെറുപുഴ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.  

News, Kerala-News, Kerala, Found Dead, Died, Police, Case, Hanged, Family, Children, Top-Headlines, Kannur-News, Kannur: Family of five found dead.


Keywords: News, Kerala-News, Kerala, Found Dead, Died, Police, Case, Hanged, Family, Children, Top-Headlines, Kannur-News, Kannur: Family of five found dead.

Post a Comment