Join Whatsapp Group. Join now!
Aster MIMS 10/10/2023

Died | സിപിഐ ജില്ലാ കമിറ്റിയംഗം വൈദ്യുതാഘാതമേറ്റ് മരിച്ചു

വൈദ്യുതി ലൈനിലെ ജോലിക്കിടെയാണ് അപകടം #കണ്ണൂര്‍-വാര്‍ത്തകള്‍, #CPM-District-Committee-Member, #Keezhpally-News

കണ്ണൂര്‍: (www.kasargodvartha.com) വൈദ്യുതി ലൈനിലെ ജോലിക്കിടെ കരാര്‍ ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കണ്ണൂര്‍ ജില്ലയിലെ കീഴ്പള്ളിയിലാണ് സംഭവം. കീഴ്പള്ളി പാലരിഞ്ഞാല്‍ സ്വദേശി എം കെ ശശി (51) ആണ് മരിച്ചത്. ഉടന്‍ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ആറളം പഞ്ചായത് മുന്‍ അംഗവും സിപിഐ ജില്ലാ കമിറ്റി അംഗവും ആദിവാസി മഹാസഭ സംസ്ഥാന കമിറ്റി അംഗവുമായിരുന്നു മരിച്ച എം കെ ശശി. അതേസമയം, അപകടകാരണം പരിശോധിച്ച് വരുകയാണെന്നും അന്വേഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവൂവെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. 

ഭാര്യ: പുഷ്പ. മക്കള്‍: അനുവിന്ദ്, അനുവര്‍ണ.

Kannur, News, Kerala, CPM, District committee member, Electrocution, Death, Kannur: CPM district committee member dies of electrocution.

Keywords: Kannur, News, Kerala, CPM, District committee member, Electrocution, Death, Kannur: CPM district committee member dies of electrocution.

Post a Comment