വിജയത്തില്‍ ഒരുപാട് സന്തോഷമുണ്ടെന്നും റാങ്ക് മെച്ചപ്പെടുത്തുന്നതിനായി ഒരുശ്രമം കൂടി നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും കാജല്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വിജയം പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ആഗ്രഹം ഉണ്ടായിരുന്നു. ഒരുപാട് പേര്‍ കഠിന പ്രയത്നം ചെയ്യുന്ന മേഖലയില്‍ ആദ്യ ശ്രമത്തില്‍ തന്നെ വിജയം കൈവരിക്കാനായത് ഭാഗ്യമായി കരുതുന്നുവെന്നും കാജല്‍ കൂട്ടിച്ചേര്‍ത്തു.
കാജലിന്റെ എസ് എസ് എല്‍ സി പഠനം നീലേശ്വരം ഡിവൈന്‍ പ്രൊവിഡന്‍സ് സ്‌കൂളിലും പ്ലസ് ടു വിദ്യാഭ്യാസം ഹൊസ്ദുര്‍ഗ് ജി എച് എസ് എസിലുമായിരുന്നു. ശേഷം മദ്രാസ് ഐഐടിയില്‍ നിന്ന് ഇന്റഗ്രേറ്റഡ് എംഎ പൂര്‍ത്തീകരിച്ചു. അതിന് ശേഷം സിവില്‍ സര്‍വീസ് പരിശീലനത്തിന് ചേര്‍ന്നു. തിരുവനന്തപുരം ഐ എ എസ് അകാഡമിയിലായിരുന്നു പഠനം. പെരിന്തല്‍മണ്ണ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അകാഡമിയില്‍ കുറച്ച് കാലം ഇന്റര്‍വ്യൂവില്‍ പരിശീലനവും നേടി.
ഏറ്റവും വിഷമമേറിയ പരീക്ഷകളിലൊന്നാണ് യു പി എസ് സി. ആദ്യ ശ്രമത്തില്‍ തന്നെ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടുന്നവര്‍ വിരളമാണ്. എന്നാല്‍, ആദ്യ പരിശ്രമത്തില്‍ തന്നെ ഏവരും കൊതിക്കുന്ന നേട്ടം കൈവരിച്ച കാജലിന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ് ഇപ്പോള്‍.
Keywords: Education News, Kerala News, Kasaragod News, Civil Services Exam, Kajal Raju, IAS Exam, Kajal Raju secures 910th rank in civil services examinations.
< !- START disable copy paste -->