കാസര്‍കോട്: (www.kasargodvartha.com) കെ ഇന്‍ബശേഖറിനെ പുതിയ കാസര്‍കോട് കലക്ടറായി നിയമിച്ചു. നിലവിലെ കലക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദിനെ കേരള ജല അതോറിറ്റി എംഡിയായി സ്ഥലം മാറ്റി. രണ്ട് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദ് സ്ഥലം മാറുന്നത്.
നിലവില്‍ രജിസ്‌ട്രേഷന്‍ ഐ ജി ആണ് ഐഎഎസ് 2015 ഉദ്യോഗസ്ഥനായ കെ ഇന്‍ബശേഖര്‍. എന്‍ട്രന്‍സ് പരീക്ഷാ കമീഷണറായും ചുമതല വഹിച്ചിട്ടുണ്ട്. കോവിഡ് സമയത്ത് സംസ്ഥാനത്ത് സമൂഹവ്യാപനം തടയുന്ന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നിരീക്ഷിക്കാനും മേല്‍നോട്ടം വഹിക്കാനും സർകാർ രൂപവത്‌കരിച്ച വാര്‍ റൂമിലെ അംഗമായിരുന്നു.
കാസർകോട്ടെ ആദ്യ വനിതാ കലക്ടറായിരുന്നു സ്വാഗത് ഭണ്ഡാരി. നേരത്തെ ഇൻവെസ്റ്റ് സെൽ എക്സിക്യൂടീവ് ഡയരക്ടറായിരുന്ന അവർ 2010 ബാചിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ്. സിവിൽ സർവീസ് പരീക്ഷയിലെ 69-ാം റാങ്ക് കാരിയുമായിരുന്നു.
Collector | കെ ഇന്‍ബശേഖര്‍ പുതിയ കാസര്‍കോട് കലക്ടര്‍; 2 വര്‍ഷത്തെ സേവനത്തിന് ശേഷം സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദ് മാറുന്നു; കേരള ജല അതോറിറ്റി എംഡിയായി നിയമനം
ഐഎഎസ് 2015 ബാച് ഉദ്യോഗസ്ഥനാണ്
Kerala News, Malayalam News, Kasaragod Collector, കാസറഗോഡ് വാര്‍ത്തകള്‍, K Inbasekhar