Join Whatsapp Group. Join now!
Aster MIMS 10/10/2023

Football | ഇൻഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ റഫറീസ് പാനലില്‍ ഇര്‍ശാദ് അലിയും; കാസര്‍കോടിന് അഭിമാനമായി യുവപ്രതിഭ

ഉദുമ പടിഞ്ഞാര്‍ സ്വദേശിയാണ് Football News, Sports News, Kerala News, Malayalam News, കാസറഗോഡ് വാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) വീണ്ടും ജില്ലയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഇര്‍ശാദ് അലി. ഉദുമ പടിഞ്ഞാര്‍ സ്വദേശിയായ ഇര്‍ശാദ്, ഇൻഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ ഫുട്‌ബോള്‍ റഫറി ടെസ്റ്റില്‍ ഉന്നത വിജയം കരസ്ഥമാക്കി തിളങ്ങിനില്‍ക്കുകയാണ്. ഇൻഗ്ലണ്ടിലെ ലീഡ്‌സില്‍ വെച്ചായിരുന്നു റഫറിസ് ടെസ്റ്റ് നടന്നത്. നേരത്തെ എഐഎഫ്എഫ് റഫറി അംഗീകാരവും നേടിയിരുന്നു. ഇൻഗ്ലീഷ് പ്രീമിയര്‍ ലീഗ് നിയന്ത്രിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഇര്‍ശാദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

News. Kasaragod, Kerala, Football, Sports, Team, Irshad Ali on England Football Association referees panel.

പഠനാവശ്യാര്‍ർഥം ഇൻഗ്ലണ്ടിലേക്ക് പോയ ഇര്‍ശാദിന് അവിടെയും വിസില്‍ ചെയ്യാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. നേരത്തെ 15 വയസിന് താഴെയുള്ളവരുടെ ഐ ലീഗ് ചാംപ്യൻഷിപ് നിയന്ത്രിച്ച ഈ 27കാരന്‍ കാസര്‍കോട് ഫുട്‌ബോള്‍ റഫറീസ് അസോസിയേഷന് അഭിമാനമാണ്. ഉദുമ പടിഞ്ഞാറിലെ മുഹമ്മദലി - മറിയം ബീവി ദമ്പതികളുടെ മകനാണ്.

ചെറുപ്പംമുതല്‍ തന്നെ കാല്‍പന്ത് കളിയോട് ആവേശം കാണിച്ച ഇര്‍ശാദ് നിരവധി മത്സരങ്ങള്‍ കളിച്ചും നിയന്ത്രിച്ചും പരിചയ സമ്പന്നനാണ്. കൂടാതെ ബ്രിടീഷ് കൗണ്‍സിലും, ഇൻഗ്ലീഷ് പ്രീമിയര്‍ ലീഗും മുംബൈയില്‍ സംഘടിപ്പിച്ച പ്രീമിയര്‍ സ്‌കില്‍ കോഴ്‌സിലും ഈ താരം മികവ് തെളിയിച്ചിരുന്നു. നേരത്തെ 'പ്രൊജക്ട് ഫ്യൂചര്‍ ഇൻഡ്യ 2016' യൂത് റഫറീസ് കാംപിൽ കേരളത്തില്‍ നിന്നും ഒരേയൊരു യുവ ഫുട്‌ബോള്‍ റഫറിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

News. Kasaragod, Kerala, Football, Sports, Team, Irshad Ali on England Football Association referees panel.

17 വയസിന് താഴെയുള്ളവരുടെ കാസര്‍കോട് ജില്ല ജൂനിയര്‍ ടീമിന് വേണ്ടിയും കളിച്ചിരുന്നു. കൂടാതെ 2016ല്‍ 21 വയസിന് താഴെയുള്ളവരുടെ ജില്ലാ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്നു ഈ മിടുക്കന്‍. വീണ്ടും ഒരു ചുമതല കൂടി വഹിക്കാനാവുന്നതിന്റെ സന്തോഷത്തിലാണ് ഇര്‍ശാദ് ഇപ്പോൾ.

Also Read:


Keywords: News. Kasaragod, Kerala, Football, Sports, Team, Irshad Ali on England Football Association referees panel.
< !- START disable copy paste -->

Post a Comment