city-gold-ad-for-blogger

KFON | വരുന്നു കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ്; കെ ഫോണ്‍ ഉദ്ഘാടനം ജൂണ്‍ 5ന്; സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യം; മറ്റുള്ളവര്‍ക്ക് മിതമായ നിരക്കില്‍

തിരുവനന്തപുരം: (www.kasargodvartha.com) എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് കണക്ഷന്‍ വാഗ്ദാനം ചെയ്യുന്ന എല്‍ഡിഎഫ് സര്‍കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണ്‍ ഒടുവില്‍ ജനങ്ങളിലേക്ക്. പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ അഞ്ചിന് നടക്കും. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം കെഫോണ്‍ മുഖേന ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
              
KFON | വരുന്നു കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ്; കെ ഫോണ്‍ ഉദ്ഘാടനം ജൂണ്‍ 5ന്; സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യം; മറ്റുള്ളവര്‍ക്ക് മിതമായ നിരക്കില്‍

കേരളത്തിന്റെ മുക്കിലും മൂലയിലുമായി 30000 കിലോമീറ്ററില്‍ ഒപ്റ്റികല്‍ ഫൈബര്‍ കേബിള്‍ ശൃംഖല, നഗര - ഗ്രാമ വ്യത്യാസം ഇല്ലാതെ എല്ലാവര്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഡാറ്റാ ഹൈവേ, സാര്‍വത്രികവും സൗജന്യവുമായ ഇന്റര്‍നെറ്റ് സര്‍കാര്‍ മേഖലയില്‍ തുടങ്ങിയ പ്രഖ്യാപനങ്ങളോടെയാണ് കെ ഫോണ്‍ സര്‍കാര്‍ അവതരിപ്പിച്ചത്.

നിലവില്‍ 18000 ഓളം സര്‍കാര്‍ സ്ഥാപനങ്ങളില്‍ കെ ഫോണ്‍ മുഖേന ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞതായും 7000 വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചതായും അതില്‍ 748 കണക്ഷന്‍ നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ ഫോണ്‍ പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസന്‍സും ഔദ്യോഗികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ISP) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സും നേരത്തെ ലഭ്യമായിരുന്നു.

'ഇന്റര്‍നെറ്റ് ജനതയുടെ അവകാശമായി പ്രഖ്യാപിച്ച സര്‍കാരാണ് കേരളത്തിലുള്ളത്. മാറുന്ന ലോകത്തിനൊപ്പം മുന്നോട്ടു കുതിയ്ക്കാന്‍ സാര്‍വത്രികമായ ഇന്റര്‍നെറ്റ് സൗകര്യം അനിവാര്യമാണ്. ജ്ഞാന സമ്പദ് വ്യവസ്ഥയില്‍ ഊന്നുന്ന നവകേരള നിര്‍മിതിക്കായുള്ള പരിശ്രമത്തിനു അടിത്തറയൊരുക്കുന്ന പദ്ധതിയായി കെഫോണ്‍ മാറും. കെ ഫോണ്‍ പദ്ധതി ടെലികോം മേഖലയിലെ കോര്‍പറേറ്റ് ശക്തികള്‍ക്കെതിരെയുള്ള ഇടതുസര്‍കാരിന്റെ ജനകീയ ബദല്‍കൂടിയാണ്.

സ്വകാര്യ കേബിള്‍ ശൃംഖലകളുടെയും മൊബൈല്‍ സേവനദാതാക്കളുടെയും ചൂഷണത്തിന് അവസരമൊരുക്കരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് സംസ്ഥാന സര്‍കാര്‍ കെ ഫോണ്‍ പദ്ധതിക്ക് തുടക്കമിട്ടത്. വൈദ്യുതി, ഐടി വകുപ്പുകള്‍ വഴി എല്‍ഡിഎഫ് സര്‍കാര്‍ വിഭാവനം ചെയ്യുന്ന കെ ഫോണ്‍ പദ്ധതി സമൂഹത്തിലുണ്ടാകുന്ന ഡിജിറ്റല്‍ ഡിവൈഡ് മറികടക്കാന്‍ സഹായകമാവും. കെ ഫോണ്‍ കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റാണ്. സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തവും കാര്യക്ഷമവുമാക്കുന്നതിനും ഇ- ഗവേര്‍ണന്‍സ് സാര്‍വത്രികമാക്കുന്നതിനും പദ്ധതി സഹായകമാവും', മുഖ്യമന്ത്രി പറഞ്ഞു.

Keywords: KFON News, Pinarayi Vijayan, Kerala News, Malayalam News, Thiruvananthapuram News, Inauguration of KFON project on June 5.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia