Join Whatsapp Group. Join now!
Aster MIMS 22/05/2023

Arrested | 'ജീപില്‍ അനധികൃത മദ്യവില്‍പന; ഡ്രൈവര്‍ കയ്യോടെ അറസ്റ്റില്‍'

'കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു' Malayalam News, Kerala News, കാസറഗോഡ് വാര്‍ത്തകള്‍, Rajapuram News
രാജപുരം: (www.kasargodvartha.com) ജീപില്‍ അനധികൃത മദ്യവില്‍പന നടത്തുകയായിരുന്ന ഡ്രൈവറെ കയ്യോടെ പിടികൂടിയതായി രാജപുരം പൊലീസ് അറിയിച്ചു. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എസ് ഗോപി (54) യാണ് അറസ്റ്റിലായത്. പനത്തടിയില്‍ നിന്നും കുറിഞ്ഞിയിലേക്ക് പോകുന്ന റോഡരികില്‍ വെച്ചാണ് രാജപുരം ഇന്‍സ്‌പെക്ടര്‍ കെ കൃഷ്ണനും സംഘവും ഇയാളെ പിടികൂടിയത്.
   
Malayalam News, Kerala News, Rajapuram News, Crime News, Arrested, Liquor, ILLEGAL Liquor Sale, 'Illegal sale of liquor in jeep; Driver arrested.

'ഗോപി കെഎല്‍ 14 എ 7604 നമ്പര്‍ ജീപില്‍ അനധികൃതമായി മദ്യവില്‍പന നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച വൈകീട്ട് 7.15 മണിയോടെ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. റോഡരികില്‍ ജീപ് നിര്‍ത്തി മറ്റൊരാള്‍ക്ക് മദ്യം ഒഴിച്ച് കൊടുക്കുന്നതിനിടയിലാണ് അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ജീപില്‍ നിന്ന് 2.15 ലിറ്റര്‍ ഇന്‍ഡ്യന്‍ നിര്‍മിത വിദേശമദ്യവും കണ്ടെത്തി. പൊലീസിനെ വെട്ടിച്ച് ഗോപി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു', പൊലീസ് പറഞ്ഞു.

മദ്യവേട്ട നടത്തിയ പൊലീസ് സംഘത്തില്‍ ഗ്രേഡ് എസ്‌ഐ മനോജ് കുമാര്‍, ഡ്രൈവര്‍ സുമനേഷ് എന്നിവരും ഉണ്ടായിരുന്നു.

Keywords: Malayalam News, Kerala News, Rajapuram News, Crime News, Arrested, Liquor, ILLEGAL Liquor Sale, 'Illegal sale of liquor in jeep; Driver arrested.
< !- START disable copy paste -->

Post a Comment