2021 ഫെബ്രുവരി 14ന് പെരുംതേനീച്ചയുടെ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ് വൃക്കയുടെ പ്രവര്‍ത്തനം നിലച്ച വെള്ളരിക്കുണ്ട് കൊന്നക്കാട് പൂവക്കുളം സ്വദേശി പി വി ആന്റണി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. വന്യജീവി ആക്രമണം കാരണമുള്ള നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കിയപ്പോള്‍ നിരസിച്ചതായി പരാതിക്കാരന്‍ കമീഷനെ അറിയിച്ചു.
തേനീച്ചയെ നിലവില്‍ വന്യജീവി ഗണത്തില്‍ ഉള്‍പെടുത്തിയിട്ടില്ലാത്തതിനാല്‍ ധനസഹായം നല്‍കാന്‍ കഴിയില്ലെന്ന് ജില്ലാ കലക്ടര്‍ കമീഷനെ അറിയിച്ചിരുന്നു. തേനീച്ചയുടെ കുത്തേറ്റ് മരിക്കുന്നവര്‍ക്ക് മാത്രമാണ് 1980 ലെ നിയമപ്രകാരം നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളതെന്നായിരുന്നു കാസര്‍കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കമീഷനെ അറിയിച്ചത്. ഇതു സംബന്ധിച്ചുള്ള 2022 ഒക്ടോബര്‍ 25 ലെ സര്‍കാര്‍ ഉത്തരവ് (നമ്പര്‍ 50/2022/വനം) ഭേദഗതി ചെയ്യാനാണ് കമീഷന്‍ നിര്‍ദേശിച്ചത്.
Keywords: Kerala News, Malayalam News, Chittarikkal News, KSEB office, Human Rights Commission, Financial Assistance, Human Rights Commission orders financial assistance to bee sting victims.
< !- START disable copy paste -->