Join Whatsapp Group. Join now!
Aster MIMS 22/05/2023

Financial Tips | എങ്ങനെ സമ്പന്നനാകാം? ജീവിതത്തില്‍ പിന്തുടരാന്‍ 10 നുറുങ്ങുകള്‍

India News, ദേശീയ വാർത്തകൾ, Kerala News, Malayalam News, Finance News
ന്യൂഡെല്‍ഹി: (www.kasargodvartha.com) സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാന്‍ ജീവിതത്തില്‍ പരിശ്രമങ്ങള്‍ എത്ര നേരത്തെ തുടങ്ങുന്നുവോ അത്രയും മികച്ച സമ്പത്ത് സമ്പാദിക്കാനും സമ്പന്നനാകാനും കഴിയും. സാമ്പത്തിക അവബോധം എന്നത് സ്വന്തം ബജറ്റ്, റിട്ടയര്‍മെന്റ് പ്ലാനുകള്‍, കടം കൈകാര്യം ചെയ്യല്‍, വ്യക്തിഗത ചിലവുകള്‍ ട്രാക്ക് ചെയ്യല്‍ എന്നിവ ഉള്‍പ്പെടെ വിവിധ സാമ്പത്തിക ഇടപാടുകള്‍ മനസിലാക്കാനും ഫലപ്രദമായി ഉപയോഗിക്കാനുമുള്ള കഴിവാണ്. നിങ്ങള്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നുണ്ടോ എന്നും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം നേടാന്‍ സഹായിക്കുന്ന ശരിയായ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നുണ്ടോ എന്നും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. അതിനാല്‍, നിക്ഷേപകര്‍ക്കുള്ള ചില നുറുങ്ങുകള്‍ ഇതാ.
    
National News, Malayalam News, Financial News, Delhi News, How to become rich: Ten tips that you should apply from today.

നിക്ഷേപകര്‍ക്ക് സമ്പന്നരാകാന്‍ 10 നുറുങ്ങുകള്‍

1) ഓഹരി വിപണിയിലെ നിക്ഷേപകനാണോ?

ഓഹരി വിപണിയുടെ ഭാവി ചലനങ്ങള്‍ പ്രവചിക്കാനും ആ പ്രവചനങ്ങളെ അടിസ്ഥാനമാക്കി നിക്ഷേപ തീരുമാനങ്ങള്‍ എടുക്കാനും ശ്രമിക്കുന്ന രീതിയാണ് മാര്‍ക്കറ്റ് ടൈമിംഗ്. ഓഹരിവിപണിയിലെ നിക്ഷേപകര്‍ മാര്‍ക്കറ്റ് ടൈമിംഗ് കണ്ടെത്താനുള്ള ശ്രമം അപകടകരമായ തന്ത്രമാണെന്ന് എക്സ്പെര്‍ട്ടൈസ് റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ഫണ്ട് മാനേജ്മെന്റ് റിസോഴ്സ് സ്പെഷ്യലിസ്റ്റ് സിദ്ധാര്‍ത്ഥ് മൗര്യ പറഞ്ഞു. മാര്‍ക്കറ്റ് ടൈമിംഗ് കണ്ടെത്തുന്നതിന് പകരം, നിക്ഷേപകര്‍ സാമ്പത്തിക ലക്ഷ്യങ്ങള്‍, റിസ്‌ക് അടക്കമുള്ളവ പരിശോധിച്ച് തീരുമാനങ്ങള്‍ എടുക്കുക.

2) വൈവിധ്യമാര്‍ന്ന സാധ്യതകളുണ്ട്

ഓഹരി, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം, വെള്ളി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്ഫോളിയോ പരിഗണിക്കുക. ഓഹരി വിപണിയുമായുള്ള കുറഞ്ഞ പരസ്പരബന്ധം കാരണം സ്വര്ണത്തിലെ നിക്ഷേപം മികച്ചൊരു തീരുമാനമായിരിക്കും. 'ദീര്‍ഘകാല നിക്ഷേപ അന്തരീഷം നിലനിര്‍ത്തുക, ഹ്രസ്വകാല വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ അടിസ്ഥാനമാക്കി ആവേശകരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. പോര്‍ട്ട്‌ഫോളിയോ പതിവായി അവലോകനം ചെയ്യുകയും സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുക പ്രധാനമാണ്', സിദ്ധാര്‍ത്ഥ് മൗര്യ പറഞ്ഞു.

3) അടിയന്തര ആവശ്യങ്ങള്‍ക്ക് തുക കരുതിയിരിക്കുക

നിങ്ങളുടെ സാമ്പത്തിക രംഗത്തെ അവിഭാജ്യ ഘടകമാണ് അടിയന്തര ആവശ്യങ്ങള്‍ക്കുള്ള തുക (എമര്‍ജന്‍സി അല്ലെങ്കില്‍ കണ്ടിജന്‍സി ഫണ്ട്). പ്രതിസന്ധി ഘട്ടത്തില്‍ താങ്ങാവുക എന്നതാണ് എമര്‍ജന്‍സി ഫണ്ടിന്റെ ഉദ്ദേശം. നിങ്ങളുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായി പ്രധാനമായും നീക്കിവച്ചിരിക്കുന്ന നിങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്ന് എടുക്കാതെ ഏത് സാമ്പത്തിക അടിയന്തരാവസ്ഥയും കൈകാര്യം ചെയ്യാന്‍ ഇത് സഹായിക്കുന്നു. ഓരോ കുടുംബത്തിനും പ്രതിമാസ നിര്‍ബന്ധിത ചെലവുകള്‍ അനുസരിച്ച് എമര്‍ജന്‍സി ഫണ്ട് ഉണ്ടായിരിക്കണം. ഇന്‍ഷുറന്‍സ് നിലവിലുണ്ടെങ്കിലും ആരോഗ്യവുമായി ബന്ധപ്പെട്ടോ മറ്റ എന്തെങ്കിലും ആകസ്മിക സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അത്തരമൊരു ഫണ്ട് വളരെ ഉപയോഗപ്രദമാണ്.

4) നിങ്ങളുടെ പോര്‍ട്ട്ഫോളിയോയിലെ ഉറപ്പായ റിട്ടേണ്‍ ഓപ്ഷനുകള്‍

നമ്മള്‍ നടത്തുന്ന എല്ലാ നിക്ഷേപങ്ങളും വരുമാനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നില്ല. സ്ഥിരവരുമാന നിക്ഷേപങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണ്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF), ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ (FD), സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (SCSS), പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ്‌സ് പ്രതിമാസ വരുമാന അക്കൗണ്ട് (POMIS), നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ (NSC), സുകന്യ സമൃദ്ധി തുടങ്ങിയ സ്ഥിരവരുമാന നിക്ഷേപ ഓപ്ഷനുകളില്‍ നിക്ഷേപിക്കുക. .

5) ഇപിഎഫില്‍ കഴിയുന്നത്ര നിക്ഷേപിക്കുക

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) എന്നത് ഇന്ത്യന്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന റിട്ടയര്‍മെന്റ് സേവിംഗ്‌സ് പദ്ധതിയാണ്. ജോലി ചെയ്യുന്ന വ്യക്തികള്‍ക്ക് ഇത് മികച്ച നിക്ഷേപ അവസരമാണ്. തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള നിയമപരമായ സ്ഥാപനമായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (EPFO) ആണ് ഇപിഎഫ് പദ്ധതി നിയന്ത്രിക്കുന്നത്. വിരമിക്കലിന് വേണ്ടി സുരക്ഷിതവും വിശ്വസനീയവുമായ വരുമാനം ഇത് പ്രദാനം ചെയ്യുന്നു. അതിനാല്‍, നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഇപിഎഫില്‍ കഴിയുന്നത്ര നിക്ഷേപം ആരംഭിക്കണമെന്ന് മൗര്യ പറഞ്ഞു.

6) ഇന്‍ഷുറന്‍സ്

ലൈഫ് ഇന്‍ഷുറന്‍സ്, കൂടാതെ ഒരു ടേം ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എല്ലാവര്‍ക്കും ആവശ്യമാണ്. നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാന്‍ ഇത് സഹായിക്കുന്നു. 'നിങ്ങളുടെ അഭാവത്തില്‍ നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ പരിപാലിക്കുന്നതിന് മതിയായ ലൈഫ്, ടേം ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഏറ്റവും മികച്ച പോളിസി തിരഞ്ഞെടുക്കാന്‍ നിങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവുമായി ചര്‍ച്ച ചെയ്യുക', മൗര്യ കൂട്ടിച്ചേര്‍ത്തു.

മൈഫണ്ട്ബസാറിന്റെ സിഇഒയും സ്ഥാപകനുമായ വിനിത് ഖണ്ഡാരെയുടെ ചില നിര്‍ദേശങ്ങള്‍

7) എല്ലാം കുറിച്ച് വെക്കുക

നിങ്ങളുടെ സാമ്പത്തിക വിജയം നിങ്ങളുടെ വ്യക്തിപരമായ വിജയത്തിന് സമാനമായിരിക്കണം, നിങ്ങളുടെ ജീവിത നേട്ടങ്ങള്‍ ചെയ്യുന്ന അതേ രീതിയില്‍ നിങ്ങളുടെ സാമ്പത്തിക വിജയത്തെ സമീപിക്കേണ്ടത് ആവശ്യമാണ്. സാമ്പത്തിക തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളും ഇതുവരെ പഠിച്ച സാമ്പത്തിക പാഠങ്ങളും കുറിച്ച് വെക്കുക. നിങ്ങള്‍ എവിടെയാണ് തെറ്റുകള്‍ വരുത്തിയതെന്നും കൂടുതല്‍ പണം സമ്പാദിക്കാനും കൂടുതല്‍ പണം ലാഭിക്കാനും ഭാവിയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുമുള്ള നിങ്ങളുടെ കഴിവുകളും ഇപ്പോഴും ദോഷകരമായി ബാധിക്കുന്ന തിരഞ്ഞെടുപ്പുകളും മനസിലാക്കാന്‍ ഇത് നിങ്ങള്‍ക്ക് എളുപ്പമാക്കും. നിങ്ങളുടെ സാമ്പത്തികം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍, ഓരോ ദിവസവും നിങ്ങളുടെ തിരഞ്ഞെടുപ്പുകള്‍ അവലോകനം ചെയ്യുക.

8) നിങ്ങളുടെ സാമ്പത്തിക ഐഡന്റിറ്റി രൂപപ്പെടുത്തുക

എല്ലാവര്‍ക്കും നിക്ഷേപിക്കാനുള്ള സ്വാഭാവിക അഭിരുചി ഇല്ലാത്തതിനാല്‍, എങ്ങനെ നിക്ഷേപിക്കണം, നിങ്ങളുടെ പണം എവിടെ നിക്ഷേപിക്കണം, എത്ര നിക്ഷേപിക്കണം എന്നിവയെക്കുറിച്ച് കൂടുതലറിയാന്‍ നിങ്ങള്‍ ഈ രംഗത്തെ വിദഗ്ധനെ കാണുന്നത് നല്ലതാണ്. 

9) സ്വയം പ്രചോദിപ്പിക്കുക

സാമ്പത്തിക പുരോഗതിയിലേക്കുള്ള ഓട്ടം പൂര്‍ത്തിയാക്കണമെങ്കില്‍ സ്ഥിരമായി കൂടുതല്‍ വരുമാനം നേടുന്നതിന് നിങ്ങള്‍ പരിശ്രമിക്കുന്നത്  തുടരണം. നിങ്ങള്‍ പാഴാക്കുന്ന ഓരോ രൂപയുടെയും ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുക. നീതീകരിക്കപ്പെടാത്ത കടം കുമിഞ്ഞുകൂടുന്നതിന് സ്വയം ശപിക്കുക. നിങ്ങളുടെ നിക്ഷേപങ്ങള്‍ മതിയായ വരുമാനം നല്‍കുമ്പോള്‍, സ്വയം പ്രതിഫലം നല്‍കുക. അങ്ങനെ നിങ്ങൾ നിങ്ങളെ തന്നെ പ്രചോദിപ്പിച്ച് കൊണ്ടേയിരിക്കുക.

10) സാമ്പത്തിക നഷ്ടത്തെ ഭയപ്പെടരുത്

നിങ്ങളുടെ നഷ്ടങ്ങളില്‍ നിന്ന് പോലും നിങ്ങള്‍ക്ക് അറിയാത്ത സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ പഠിക്കും. എന്നിരുന്നാലും, ഒരു തിരിച്ചടി നിങ്ങളുടെ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയെ ഇല്ലാതാക്കാന്‍
ഇടയാക്കരുത്.

പണം ലാഭിക്കാനുള്ള കഴിവ് ഉണ്ടായിരിക്കുന്നത് ഒരു അനുഗ്രഹമല്ല. ദൈനംദിന ജീവിതത്തില്‍ നിങ്ങളുടെ സാമ്പത്തിക അറിവ് എങ്ങനെ ഉപയോഗിക്കാമെന്ന് കണ്ടെത്താന്‍ പക്വത ഉണ്ടായിരിക്കണം.  സാമ്പത്തിക സുസ്ഥിരതയ്ക്ക് വന്‍തോതില്‍ സമ്പത്ത് വേണമെന്നില്ല. നിങ്ങള്‍ക്ക് ആവശ്യമുള്ളത് വാങ്ങാനും ആശങ്കയില്ലാതെ നിങ്ങളുടെ ഹോബികളില്‍ മുഴുകാനും കഴിയുമ്പോഴാണ് സാമ്പത്തിക സ്വാതന്ത്ര്യം പ്രകടമാകുന്നത്.

Keywords: National News, Malayalam News, Financial News, Delhi News, How to become rich: Ten tips that you should apply from today.
< !- START disable copy paste -->

Post a Comment