Join Whatsapp Group. Join now!
Aster MIMS 06/06/2023

HC Order | കേരള തീരത്ത് കടലാക്രമണം തടയാന്‍ സീവേവ് ബ്രെകേഴ്‌സ് സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍കാര്‍ ജൂണ്‍ 29ന് മുമ്പ് വിശദീകരണം നല്‍കണമെന്ന് ഹൈകോടതി

ഹര്‍ജി നല്‍കിയത് യുകെ യൂസഫ് Kerala News, Malayalam News, High Court News, Sea-wave breakers, കോടതി വാര്‍ത്തകള്‍
കാസര്‍കോട്: (www.kasargodvartha.com) കേരള തീരത്ത് കടലാക്രമണം തടയാന്‍ സീവേവ് ബ്രെകേഴ്‌സ് സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍കാര്‍ ജൂണ്‍ 29ന് മുമ്പ് വിശദീകരണം നല്‍കണമെന്ന് ഹൈകോടതി. കാസര്‍കോട് ഉപ്പളയിലെ സാമൂഹ്യ പ്രവര്‍ത്തകനും വ്യവസായിയുമായ യുകെ യൂസഫ് , അഡ്വ. പികെ മുഹമ്മദ് മുഖാന്തരം ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് സര്‍കാരിന്റെ തീരുമാനം അറിയിക്കാന്‍ ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്റെ ബെഞ്ച് ആവശ്യപ്പെട്ടത്.
    
Kerala News, Malayalam News, High Court News, Sea-wave breakers, UK Yusuf, High Court asks government to give explanation before June 26 on petition seeking permission to install seawave breakers.

കടലാക്രമണം തടയാന്‍ കടലില്‍ സാധാരണ രീതിയില്‍ കല്ലും ടെട്രോപോഡുമാണ് ഉപയോഗിച്ച് വന്നിരുന്നത്. പാരിസ്ഥിതിക പ്രശ്നത്തിന് കാരണമാകുന്നതായി വ്യക്തമാക്കി ദേശീയ ഹരിത ട്രൈബ്യൂനല്‍ ഇത് നിരോധിച്ച് കൊണ്ട് നേരത്തെ ഉത്തരവിറക്കിയിട്ടുണ്ട്. കടല്‍ സംരക്ഷണത്തിന്റെ പേരില്‍ കോടികള്‍ പാഴാക്കി കളയുന്ന പദ്ധതി അവസാനിപ്പിച്ച് യുകെ യൂസഫ് പുതുതായി കണ്ടെത്തിയ സീവേവ് ബ്രെകേഴ്‌സ് പദ്ധതി നടപ്പിലാക്കാന്‍ സര്‍കാര്‍ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്.

കാലങ്ങളായി കടലില്‍ കല്ലിടുന്നതിന്റെ പേരില്‍ സര്‍കാരിന് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. ഒരു ശാസ്ത്രീയ പഠനത്തിന്റെയും പിന്‍ബലം ഇല്ലാതെ, ഒരു വര്‍ഷം പോലും ഗ്യാരന്റിയില്ലാതെയാണ് കടല്‍ ഭിത്തിയുടെ പേരില്‍ കടലില്‍ കല്ലിട്ട് കോടികള്‍ പാഴാക്കുന്നത്. എറണാകുളത്തെ രണ്ട് സ്ഥലങ്ങളിലും തിരുവനന്തപുരം വിഴിഞ്ഞത്തുമാണ് കടലാക്രമണവും കടലേറ്റവും സ്ഥിരമായി സംഭവിക്കുന്നത്. കടലില്‍ കല്ലിടുന്നത് മൂലം അവയില്‍ തട്ടി ബോട് അപകടങ്ങളും മറ്റും സംഭവിക്കുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
     
Kerala News, Malayalam News, High Court News, Sea-wave breakers, UK Yusuf, High Court asks government to give explanation before June 26 on petition seeking permission to install seawave breakers.

ഇക്കാരണങ്ങള്‍ കൊണ്ടാണ് കല്ലും ടെട്രാപോഡും കടലിലിടുന്നത് ദേശീയ ഹരിത ട്രൈബ്യൂനല്‍ നിരോധിച്ചത്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് ഇതിന് വിരുദ്ധമായി കേരളത്തിലെ തീരപ്രദേശത്ത് കടലാക്രമണങ്ങളെ തടയുന്നതിനായി കടലില്‍ കല്ലിട്ട് ഭിത്തി നിര്‍മിക്കുന്നത്. ഇത് തടയണമെന്നും മന്ത്രിയുടെ ആവശ്യപ്രകാരം പൈലറ്റ് പദ്ധതിയായി കാസര്‍കോട് നെല്ലിക്കുന്നില്‍ സീവേവ് ബ്രെകേഴ്‌സ് നിര്‍മിക്കുകയും ഇത് കടലാക്രമണവും തടയുമെന്ന് ബോധ്യപ്പെട്ടിട്ടും ബന്ധപ്പെട്ട വകുപ്പിലെ എന്‍ജിനീയര്‍മാര്‍ തടസം സൃഷ്ടിക്കുകയാണെന്നും യൂസഫ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

കടലില്‍ ഇടുന്ന കല്ലിന് കണക്കെടുക്കാന്‍ ആവില്ലെന്നും എന്‍ജിനീയര്‍മാര്‍ നല്‍കുന്ന റിപോര്‍ട് അടിസ്ഥാനമാക്കിയാണ് പണം അനുവദിക്കുന്നതെന്നും ഇക്കാര്യത്തില്‍ സുതാര്യതയുണ്ടാവില്ലെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. കടല്‍ തീര സംരക്ഷണത്തിന് സീവേവ് ബ്രെകേഴ്‌സ് ശാശ്വത പരിഹാരമാണെന്ന് ബോധ്യപ്പെടുത്തിയിട്ടും ഇക്കാര്യത്തില്‍ എന്‍ജിനീയര്‍മാര്‍ സര്‍കാര്‍ നടപടികള്‍ മുന്നോട്ട് നീക്കാതെ മെല്ലെപ്പോക്ക് നയം സ്വീകരിക്കുകയാണെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. സീവേവ് ബ്രെകേഴ്‌സിന്റെ പേറ്റന്റ് സ്വന്തമാക്കിയ യുകെ യൂസഫ്, കേരള സര്‍കാരിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം നീണ്ടുപോവുകയാണ്. ഈ സാഹചര്യത്തിലാണ് യൂസഫ് ഹൈകോടതിയെ സമീപിച്ചത്.

കടലില്‍ കല്ലിടുന്നതിന് പകരം കുറഞ്ഞ ചിലവില്‍ മനോഹരവും ശാശ്വതവുമായ ബദല്‍ പദ്ധതി സര്‍കാരിന് സമര്‍പിക്കുകയും പൈലറ്റ് പദ്ധതിയായി 50 ലക്ഷം രൂപ ചിലവില്‍ കേരള സര്‍കാരിന് നിര്‍മിച്ച് കാണിച്ചിട്ടും നടപ്പാക്കാതിരിക്കുകയാണ് സര്‍കാരെന്നും യൂസഫ് കുറ്റപ്പെടുത്തുന്നു. താന്‍ വിഭാവനം ചെയ്ത പദ്ധതി വരുന്നതോടെ തീരദേശം പരിസ്ഥിതി സൗഹൃദമാകുമെന്നും യൂസഫ് പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍കാരിന്റെ ഭാഗത്ത് നിന്നുള്ള തീരുമാനമാണ് പ്രധാനമെന്ന് യൂസഫിന് വേണ്ടി ഹാജരായ ഹൈകോടതി അഭിഭാഷകന്‍ പി കെ മുഹമ്മദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇതിന് മുമ്പ് പുഴകളും ഡാമുകളും മണ്ണ് മാറ്റി ശുദ്ധിയാക്കാന്‍ യൂസഫ് നിയമ പോരാട്ടം നടത്തിയിരുന്നു.

Keywords: Kerala News, Malayalam News, High Court News, Sea-wave breakers, UK Yusuf, High Court asks government to give explanation before June 26 on petition seeking permission to install seawave breakers.
< !- START disable copy paste -->

Post a Comment