Join Whatsapp Group. Join now!
Aster MIMS 22/05/2023

Woman Pilot | ഇനി ഹനിയ ഹനീഫ് വിമാനം പറത്തും; 21-ാം വയസില്‍ വനിതാ പൈലറ്റായി ശ്രദ്ധേയമായ നേട്ടം

മംഗ്‌ളുറു പാണ്ഡേശ്വര്‍ സ്വദേശിനിയാണ് Woman Pilot, Mangalore News, ദക്ഷിണ കന്നഡ വാര്‍ത്തകള്‍
മംഗ്‌ളുറു: (www.kasargodvartha.com) 21-ാം വയസില്‍ പൈലറ്റായി ദക്ഷിണ കന്നഡ ജില്ലയ്ക്ക് അഭിമാനം പകര്‍ന്നിരിക്കുകയാണ് മംഗ്‌ളുറു പാണ്ഡേശ്വര്‍ സ്വദേശിനിയായ ഹനിയ ഹനീഫ്. മുഹമ്മദ് ഹനീഫ് - നാസിയ ദമ്പതികളുടെ മകളായ ഹനിയ അംഗീകൃത വാണിജ്യ പൈലറ്റ് ലൈസന്‍സാണ് നേടിയത്.
    
Woman Pilot, Mangalore News, Haniya Haneef, Woman Pilot, National News, Karnataka News, Haniya Haneef achieves remarkable feat as woman pilot at 21.

ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം ദുബൈയിലെ ഇന്‍ഡ്യന്‍ ഹൈസ്‌കൂളില്‍ നിന്ന് നേടിയ ഹനിയ പിന്നീട് ബെജായിലെ ലൂര്‍ദ് സെന്‍ട്രല്‍ സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സിയും പൂര്‍ത്തിയാക്കി. മഹേഷ് പിയു കോളജില്‍ നിന്നായിരുന്നു പിയു പഠനം. ചെറുപ്പം മുതലേ വിദേശ യാത്രകള്‍ അനുഭവിച്ച ഹനിയയ്ക്ക് പൈലറ്റ് ആകാനുള്ള ആഗ്രഹം അന്നുതൊട്ടേ ഉണ്ടായിരുന്നു.

പിയു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഹനിയ മൈസൂരിലെ ഓറിയന്റ് ഫ്‌ലൈറ്റ്‌സ് ഏവിയേഷന്‍ അകാഡമിയില്‍ ചേര്‍ന്ന് മൂന്നര വര്‍ഷം പരിശീലനം നേടി. അടുത്തിടെ കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയ അവര്‍ 200 മണിക്കൂര്‍ പറന്നതിന് ശേഷം ആദ്യ വനിതാ ക്യാപ്റ്റനായി.
         
Woman Pilot, Mangalore News, Haniya Haneef, Woman Pilot, National News, Karnataka News, Haniya Haneef achieves remarkable feat as woman pilot at 21.

'ഞാന്‍ പതിവായി ദുബൈയിലേക്ക് യാത്ര ചെയ്തിരുന്നതിനാല്‍, ഒരു പൈലറ്റാകാന്‍ ആഗ്രഹിച്ചിരുന്നു. പൈലറ്റാകുക എന്നത് എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. ഈ മേഖലയിലേക്ക് അവരെ കൊണ്ടുവരാന്‍ മാതാപിതാക്കള്‍ പലപ്പോഴും മടിക്കുന്നു. എന്നിരുന്നാലും, എന്റെ മാതാപിതാക്കള്‍ എന്നെ പൂര്‍ണ മനസോടെ പിന്തുണയ്ക്കുകയും വാണിജ്യ പൈലറ്റാകാന്‍ എനിക്ക് അവസരമൊരുക്കുകയും ചെയ്തു', ഹനിയ പറയുന്നു.

Keywords: Woman Pilot, Mangalore News, Haniya Haneef, Woman Pilot, National News, Karnataka News, Haniya Haneef achieves remarkable feat as woman pilot at 21.
< !- START disable copy paste -->

Post a Comment