വളരെ ഉന്നതമായ പദവി നൽകിയ മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, എഐസിസി പ്രസിഡണ്ട് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ, രൺദീപ് സിങ് സുർജെവാല തുടങ്ങിയവരോട് നന്ദിയുണ്ട്. മുതിർന്ന നേതാക്കളായ ജനാർധന പൂജാരി, വീരപ്പ മൊയ്‌ലി, ദിവംഗതനായ ഓസ്കാർ ഫെർണാണ്ടസ് എന്നിവരെ സ്മരിക്കുന്നു. സ്പീകർ പദവിയിൽ ഇരുന്നാലും ഞാൻ മംഗ്ളൂറിന്റെ ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിക്കും.
മന്ത്രിയാവാത്തതിൽ വിഷമിക്കുന്നവരുണ്ടല്ലോ, മുതിർന്നവർക്ക് കൊടുക്കാതെ എന്തു കൊണ്ട് സ്പീകർ സ്ഥാനം തന്നു എന്നീ ചോദ്യങ്ങളാണ് നിങ്ങൾ മാധ്യമപ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായത്. മന്ത്രി പദവിയെക്കുറിച്ച് അറിയുന്നവരും സ്പീകർ എന്താണെന്ന് മനസിലാക്കാത്തവരുമാവാം വിഷമിക്കുന്നത്. ഞാൻ മന്ത്രിയായ ആളാണ്. ബന്ധപ്പെട്ട വകുപ്പ് മാത്രമായിരുന്നു നോക്കിയത്. ഇപ്പോൾ 32 വകുപ്പുകളിലും ഉത്തരവാദിത്തമായി.
മന്ത്രിയായപ്പോൾ നേടിയ അറിവിനും അനുഭവത്തിനും അപ്പുറം സ്പീകർ സ്ഥാനത്ത് നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. വ്യക്തിത്വ വികാസത്തിന് ഈ അവസരം പ്രയോജനപ്പെടുത്തും. പ്രായത്തിൽ ജുനിയറെങ്കിലും അനുഭവ പരിചയത്തിൽ താൻ സീനിയറാണെന്ന് നേരത്തെ മംഗ്ളുറു കോർപറേഷൻ കൗൺസിലറും അഞ്ചാം തവണ എംഎൽഎയുമായ ഖാദർ പറഞ്ഞു. സ്പീകർ പദവി ഏറ്റെടുത്ത ശേഷം വ്യാഴാഴ്ച എത്തിയ അദ്ദേഹത്തിന് ഊഷ്മള വരവേല്പാണ് ലഭിച്ചത്.
Keywords: News, National, Mangalore, Politics, Karnataka, Grand welcome for U T Khader in Mangaluru.
< !- START disable copy paste -->