Join Whatsapp Group. Join now!
Aster MIMS 10/10/2023

Police Booked | പ്രവാസി വ്യവസായി ഗഫൂര്‍ ഹാജിയുടെ മരണം: പരാതിക്കാരനെ മന്ത്രവാദിനിയുടെ സഹായിയും സംഘവും ചേര്‍ന്ന് ആക്രമിച്ചതായി പരാതി; 5 പേര്‍ക്കെതിരെ കേസ്; 'കാരണം യുവതിയുടെ സഹായിയായ സ്ത്രീയുടെ വീട് റെയ്ഡ് ചെയ്യാന്‍ പൊലീസിന് കാട്ടി കൊടുത്തതിന്റെ പേരില്‍'

കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് Kerala News, Malayalam News, Police Case News, Gafoor Haji's Death, കാസറഗോഡ് വാര്‍ത്തകള്‍
ബേക്കല്‍: (www.kasargodvartha.com) പൂച്ചക്കാട് ഫാറൂഖിയ്യ മസ്ജിദിന് സമീപത്തെ ഗള്‍ഫ് വ്യാപാരി എം സി ഗഫൂര്‍ ഹാജി (53) യുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പൊലീസ് ആരോപണ വിധേയായ മന്ത്രവാദിനിയുടെ സഹായിയെന്ന് പറയുന്ന സ്ത്രീയുടെ വീട് റെയ്ഡ് ചെയ്തു. മൂന്ന് മണിക്കൂറിലേറെയാണ് വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്. ഈ സ്ത്രീക്ക് മന്ത്രവാദിനി കാര്‍ വാങ്ങിക്കൊടുത്തുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് വീട്ടില്‍ പൊലീസ് പരിശോധന നടത്തിയതെന്നാണ് സൂചന. ഈ സ്ത്രീയാണ് മന്ത്രവാദിനി വളരേയധികം കഴിവുള്ള സ്ത്രീയാണെന്ന് പലയിടത്തും പ്രചരിപ്പിച്ചെതെന്നാണ് വിവരം.
     
Kerala News, Malayalam News, Police Case News, Gafoor Haji's Death, Kasaragod News, Crime, Crime News, Gafoor Haji's death case: 5 booked in assault case.

അതിനിടെ, മന്ത്രവാദിനിയുടെ സഹായിയുടെ വീട് റെയ്ഡ് ചെയ്യാന്‍ പൊലീസിന് കാട്ടിക്കൊടുക്കുകയും ആവശ്യമായ സഹായങ്ങള്‍ ചെയ്തുനല്‍കുകയും ചെയ്തുവെന്ന് ആരോപിച്ച് കേസിലെ പരാതിക്കാരനെ ആക്രമിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. മന്ത്രവാദിനിയുടെ സഹായിയായ സൈഫു, അന്‍സാര്‍, ശമ്മാസ്, കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേര്‍ ചേര്‍ന്ന്, മരണപ്പെട്ട ഗള്‍ഫ് വ്യാപാരി ഗഫൂര്‍ ഹാജിയുടെ ജ്യേഷ്ഠന്‍ ശരീഫ് ഹാജിയുടെ മകന്‍ സിനാനെ പൂച്ചക്കാട് വെച്ച് തിങ്കളാഴ്ച സന്ധ്യയോടെ ആക്രമിച്ചുവെന്നാണ് കേസ്.
      
Kerala News, Malayalam News, Police Case News, Gafoor Haji's Death, Kasaragod News, Crime, Crime News, Gafoor Haji's death case: 5 booked in assault case.

സിനാന്റെ പരാതിയിലാണ് സൈഫുദ്ദീനും മറ്റ് നാല് പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പരുക്കേറ്റ സിനാന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇപ്പോള്‍ ചുമത്തിയിട്ടുള്ളതെങ്കിലും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായും വിവരമുണ്ട്.

Keywords: Kerala News, Malayalam News, Police Case News, Gafoor Haji's Death, Kasaragod News, Crime, Crime News, Gafoor Haji's death case: 5 booked in assault case.
< !- START disable copy paste -->

Post a Comment