Join Whatsapp Group. Join now!
Aster MIMS 06/06/2023

Controversy | 'വിജയാഘോഷത്തിനിടെ ഭട്കലിൽ വീശിയത് പാകിസ്താൻ പതാകയല്ല'; സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം തിരുത്തി പൊലീസ് സൂപ്രണ്ട്

'വിദ്വേഷം സൃഷ്ടിക്കുന്ന വീഡിയോകൾ പ്രചരിപ്പിച്ചാൽ കർശന നടപടി' Mangalore News, Malayalam News, Karnataka Election News, Bhatkal News, ദേശീയ വാർത്തകൾ
ഭട്കൽ: (www.kasargodvartha.com) ഭട്കൽ-ഹൊന്നാവർ മണ്ഡലത്തിൽ കോൺഗ്രസിന്റെ മൻകല സുബ്ബ വൈദ്യ വിജയിച്ചതിന്റെ ആഹ്ലാദം ഉയർത്തിയ പച്ചക്കൊടി വിവാദം അവസാനിപ്പിച്ച് പൊലീസ്. കർണാടകയിൽ ഭരണം മാറുന്നതിന്റെ പ്രതിഫലനമെന്നോണമാണ് ഉത്തര കന്നഡ ജില്ല പൊലീസ് സൂപ്രണ്ട് എൻ വിഷ്ണുവർധന്റെ ഇടപെടൽ. സിറ്റിംഗ് എംഎൽഎ ബിജെപിയുടെ സുനിൽ ബി നായകിനെ (67,771) പരാജയപ്പെടുത്തിയാണ് വൈദ്യ (10,04,42) ഈ മണ്ഡലത്തിൽ വിജയിച്ചത്. ശനിയാഴ്ച ആഹ്ലാദ പ്രകടനത്തിൽ അർധ ചന്ദ്രനും നക്ഷത്രവുമുള്ള ഹരിത പതാക ഏന്തിയാണ് ഏതാനും യുവാക്കൾ അണിനിരന്നത്. പിന്നാലെ കാവിക്കൊടിയുമായി മറ്റൊരു സംഘവും ഇറങ്ങി.

Bhatkal, National, News, Politics, Manglore, Karnataka, Election, Investigation Report, Congress, BJP, Flag waved in Bhatkal was not Pakistani flag: UK SP.

പച്ചക്കൊടി പിടിച്ചവരുടെ ദൃശ്യങ്ങൾ പകർത്തി ചില കേന്ദ്രങ്ങൾ 'മുസ്‌ലിം പതാക', 'പാകിസ്താൻ പതാക' എന്നിങ്ങനെ വിശേഷണങ്ങളോടെ രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം തുടങ്ങി. ദൃശ്യത്തിലുള്ളവരെ കണ്ടെത്തി ദേശവിരുദ്ധ കുറ്റം ചുമത്തുകയായിരുന്നു ഇതുവരെയുള്ള രീതിയനുസരിച്ച് പൊലീസ് ചെയ്യുക എന്ന് ചിലർ അഭിപ്രായപ്പെട്ടു, എന്നാൽ സമൂഹ മാധ്യമ പ്രചാരണം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരോട് നേരിട്ട് അന്വഷിച്ച് റിപോർട് നൽകാൻ നിർദേശിക്കുകയാണ് ജില്ല പൊലീസ് സൂപ്രണ്ട് ചെയ്തത്.

വ്യക്തികൾ അവരുടെ വിവേചന അവകാശത്തോടെ പിടിച്ചതാണ് പച്ചക്കൊടി എന്നും പാകിസ്താൻ പതാകയുമായി അതിന് ബന്ധമില്ലെന്നുമുള്ള റിപോർടാണ് ലഭിച്ചതെന്ന് എസ് പി പറഞ്ഞു. ആരും പരാതി നൽകിയിട്ടില്ല. ഈ വിവാദ വീഡിയോയും സമൂഹത്തിൽ വിദ്വേഷം സൃഷ്ടിക്കുന്ന സമാന വീഡിയോകളും പ്രചരിപ്പിച്ചാൽ കർശന നടപടി നേരിടേണ്ടി വരുമെന്ന് എസ് പി അറിയിച്ചു.

Bhatkal, National, News, Politics, Manglore, Karnataka, Election, Investigation Report, Congress, BJP, Flag waved in Bhatkal was not Pakistani flag: UK SP.

മുസ്‌ലിം പതാക എന്ന പ്രയോഗം ദുരുദ്ദേശപരമാണെന്ന് ഭട്കൽ മജ്‌ലിസേ ഇസ് ലാഹ് വ തൻസീം രാഷ്ട്രീയ വിഭാഗം കൺവീനർ ഇംറാൻ ലങ്ക പറഞ്ഞു. ഇസ്ലാമിൽ ആഘോഷങ്ങൾക്ക് പിടിക്കാൻ പ്രത്യേക പതാക ഇല്ല. പച്ച, കാവി കൊടികൾ പിടിച്ചവർ ആരായാലും അവരുടെ ഉന്നം സ്പർധയുണ്ടാക്കലാവാം. എന്നാൽ പൊതു സമ്മതനായ വൈദ്യക്ക് രണ്ട് മത വിഭാഗങ്ങളുടേയും പിന്തുണ ലഭിച്ചതിന്റെ അടയാളമായി ആ കൊടികളെ കണ്ട് സാഹോദര്യം ശക്തിപ്പെടുത്തുകയാണ് ചെയ്യാവുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Keywords: Bhatkal, National, News, Politics, Manglore, Karnataka, Election, Investigation Report, Congress, BJP, Flag waved in Bhatkal was not Pakistani flag: UK SP.
< !- START disable copy paste -->

Post a Comment