city-gold-ad-for-blogger

Fire | ചേലോറ ട്രഞ്ചിംഗ് മൈതാനത്ത് തീപ്പിടിത്തം; മാലിന്യ കൂമ്പാരം കത്തിനശിച്ചു; അട്ടിമറിയെന്ന് ആരോപണം

കണ്ണൂര്‍: (www.kasargodvartha.com) കോര്‍പറേഷന്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ്ങ് മൈതാനത്ത് വന്‍ തീപ്പിടിത്തം. ഞായറാഴ്ച പുലര്‍ചെ മൂന്നരയോടെയാണ് സംഭവം. മൈതാനത്തെ മാലിന്യ കൂമ്പാരത്തില്‍ നിന്നാണ് തീ പടര്‍ന്നത്. കണ്ണൂരില്‍ നിന്ന് മൂന്നും മട്ടന്നൂര്‍, തലശേരി, കുത്തുപറമ്പ് എന്നിവിടങ്ങളില്‍ നിന്നും ഓരോ യൂനിറ്റ് വീതവും ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
   
Fire | ചേലോറ ട്രഞ്ചിംഗ് മൈതാനത്ത് തീപ്പിടിത്തം; മാലിന്യ കൂമ്പാരം കത്തിനശിച്ചു; അട്ടിമറിയെന്ന് ആരോപണം

ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ രക്ഷാപ്രവര്‍ത്തനം ഉച്ചവരെ നീണ്ടു. ഏകദേശം 10 മണിക്കൂര്‍ കൊണ്ടാണ് തീ പൂര്‍ണമായി അണക്കാന്‍ കഴിഞ്ഞത്. അടിക്കടി ഉണ്ടാകുന്ന തീപ്പിടിത്തത്തിന് പിറകില്‍ അട്ടിമറിയുണ്ടോയെന്ന് സംശയിക്കുന്നതായി കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.



മാലിന്യത്തില്‍ നിന്നുള്ള പുക വലിയ പ്രശ്‌നം ഉണ്ടാക്കുന്നതായി ചേലോറയിലെ പ്രദേശവാസികള്‍ പറഞ്ഞു. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടിഒ മോഹനന്‍ തീപ്പിടിത്തം നടന്ന സ്ഥലം സന്ദര്‍ശിച്ചു.

Keywords: Malayalam News, Kannur News, Fire, Chelora Trenching Ground, Kerala News, Fire brokeout at at Chelora Trenching Ground.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia