Join Whatsapp Group. Join now!
Aster MIMS 10/10/2023

Exit polls | 'എക്‌സിറ്റ് പോളുകൾ കർണാടകയിൽ ബിജെപിയുടെ വിജയം സൂചിപ്പിക്കും'; വോടെടുപ്പിനിടെയുള്ള യെദ്യൂരപ്പയുടെ പ്രവചനം പാളിയോ? ഭൂരിപക്ഷം ഫലവുമെത്തിയത് കോൺഗ്രസിന് മുൻ‌തൂക്കം നൽകി; ആകാംക്ഷയിൽ ജനങ്ങൾ

സ്ഥാനാർഥികളും പാർടികളും കണക്കുകൂട്ടലിൽ Mangalore News, Malayalam News, Karnataka Election News, Congress, BJP, ദേശീയ വാർത്തകൾ, B S Yediyurappa
മംഗ്ളുറു: (www.kasargodvartha.com) സംസ്ഥാനത്ത് ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും വൈകുന്നേരത്തോടെ എക്സിറ്റ് പോളുകൾ ഇത് സൂചിപ്പിക്കുമെന്നുമായിരുന്നു വോടെടുപ്പിനിടെയുള്ള കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പ്രവചനം. എന്നാൽ, വൈകീട്ടോടെ പുറത്തുവന്ന എക്സിറ്റ് പോളുകൾ മിക്കവയും കോൺഗ്രസിനാണ് മുൻ‌തൂക്കം പ്രവചിച്ചത്. ഇൻഡ്യ ടുഡേ-ആക്‌സിസ് മൈ ഇൻഡ്യ 224 അംഗ നിയമസഭയിൽ 122-140 സീറ്റുകളുമായി കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിച്ചു.

News, National, Karnataka, Election, BJP, Congress,, Exit polls give edge to Congress in Karnataka.

ശിവമോഗ ജില്ലയിലെ ശികാരിപുര ടൗണിൽ കുടുംബാംഗങ്ങൾക്കൊപ്പം വോട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു യെദ്യൂരപ്പയുടെ പ്രവചനം. യെദ്യൂരപ്പയുടെ മകൻ ബിവൈ വിജയേന്ദ്രയാണ് ശിക്കാരിപുരയിലെ ബിജെപി സ്ഥാനാർഥി. 'ഞാൻ സംസ്ഥാനത്തുടനീളം യാത്ര ചെയ്തിട്ടുണ്ട്. 50 വർഷമായി ജനങ്ങളുടെ പൾസ് എനിക്കറിയാം, അതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ പ്രസ്താവിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവരും സംസ്ഥാന വ്യാപകമായി യാത്ര ചെയ്തിട്ടുണ്ട്. ഞങ്ങൾ ഭൂരിപക്ഷത്തോടെ സർകാർ രൂപീകരിക്കും, അതിൽ യാതൊരു സംശയവുമില്ല', യെദ്യൂരപ്പ പറഞ്ഞു.

അതേസമയം, കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നതെന്ന് വ്യക്തമാക്കിയ മിക്ക എക്സിറ്റ് പോളുകളും കോൺഗ്രസിനാണ് കൂടുതൽ സാധ്യത കൽപിക്കുന്നത്. ഇൻഡ്യ ടുഡേ-ആക്‌സിസ് മൈ ഇൻഡ്യ എക്‌സിറ്റ് പോൾ ബിജെപിക്ക് 62-80 സീറ്റുകൾ ലഭിക്കുമെന്നാണ് പറയുന്നത്. മൂന്നാമത്തെ പ്രധാന കക്ഷിയായ ജെഡി (എസ്) ന് 20-25 സീറ്റുകൾ നൽകി.

ന്യൂസ് 24-ടുഡേയ്‌സ് ചാണക്യയും കോൺഗ്രസിന് 120 സീറ്റുകളുമായി ഭൂരിപക്ഷം പ്രവചിക്കുന്നു, ബിജെപിക്ക് 92 സീറ്റുകളും ജെഡി (എസ്) 12 സീറ്റുകളും നേടുമെന്നാണ് പ്രവചനം. എബിപി ന്യൂസ്-സി വോടർ എക്‌സിറ്റ് പോൾ കോൺഗ്രസ് 100-112, ബിജെപി 83-95, ജെഡി(എസ്) 21-29 എന്നിങ്ങനെ സീറ്റുകൾ നേടുമെന്ന് പ്രവചിച്ചപ്പോൾ റിപ്പബ്ലിക് ടിവി-പി മാർക് കോൺഗ്രസിന് 94-108 സീറ്റുകൾ ലഭിക്കുമെന്നാണ് വ്യക്തമാക്കിയത്. ബിജെപി 85-100, ജെഡി(എസ്) 24-32 സീറ്റുകൾ നേടുമെന്നാണ് പ്രവചനം.

ഇൻഡ്യ ടിവി-സിഎൻഎക്‌സ് എക്‌സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് 110-120 സീറ്റുകളും ബിജെപിക്ക് 80-90 സീറ്റുകളും നൽകി. ജെഡി (എസ്) ന് 20-24 സീറ്റുകളാണ് അവർ പ്രവചിച്ചത്. കോൺഗ്രസിന് 99-109 സീറ്റുകളും ബിജെപിക്ക് 88-98 സീറ്റുകളും ജെഡി(എസ്) ന് 21-26 സീറ്റുകളും ലഭിക്കുമെന്ന് ടിവി9 ഭാരത്വർഷ്-പോൾസ്ട്രാറ്റ് എക്സിറ്റ് പോൾ പ്രവചിച്ചപ്പോൾ കോൺഗ്രസിന് 103-118 സീറ്റുകൾ ലഭിക്കുമെന്ന് സീ ന്യൂസ്-മാട്രിസ് ഏജൻസി പറഞ്ഞു. ബിജെപി 79-94, ജെഡി(എസ്) 25-33 സീറ്റുകൾ നേടുമെന്നാണ് ഇവരുടെ കണക്ക് കൂട്ടൽ.

അതേസമയം, ന്യൂസ് നേഷൻ-സിജിഎസ് സർവേയിൽ ബിജെപിക്ക് 114 സീറ്റുകളും കോൺഗ്രസിന് 86 സീറ്റുകളും ജെഡി(എസ്) ന് 21 സീറ്റുകളും ലഭിക്കുമെന്ന് പറയുന്നു. സുവർണ ന്യൂസ്-ജൻ കി ബാത്ത് പ്രവചിക്കുന്നത് ബിജെപി 94-117, കോൺഗ്രസ് 91-106, ജെഡി(എസ്) 14-24 എന്നിങ്ങനെ സീറ്റ് നേടുമെന്നാണ്. ടൈംസ് നൗ-ഇടിജി എക്‌സിറ്റ് പോളുകൾ കോൺഗ്രസിന് 113 സീറ്റുകളും ബിജെപിക്ക് 85 സീറ്റുകളും നൽകി. ജെഡി (എസ്) ന് 23 സീറ്റുകളാണ് പ്രവചിച്ചത്.

News, National, Karnataka, Election, BJP, Congress, Exit polls give edge to Congress in Karnataka.

തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ രണ്ട് ദിവസം ബാക്കി നിൽക്കെ ജനങ്ങളും ആകാംക്ഷയിലാണ്. സ്ഥാനാർഥികളും പാർടികളും കണക്കുകൂട്ടലിലാണ്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ആകെയുള്ള 224 സീറ്റുകളിൽ 104 സീറ്റുകൾ നേടി ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസ് 80-സീറ്റുകളും ജെഡി(എസ്) 37-ഉം നേടി. ഇത്തവണ കർണാടകയുടെ വിധിയെഴുത്ത് എന്താകുമെന്ന് രാജ്യവും ഉറ്റുനോക്കുകയാണ്.

Keywords: News, National, Karnataka, Election, BJP, Congress, Exit polls give edge to Congress in Karnataka.
< !- START disable copy paste -->

Post a Comment