ഇതര സഭാ വിവാഹത്തിന് അനുമതി നിഷേധിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. കോടതി വിധിക്ക് ശേഷം നിശ്ചയിച്ച വിവാഹത്തിന് അനുമതി നിഷേധിച്ചതിനാലാണ് വരനും വധുവും പള്ളിക്ക് മുന്നില്‍ പ്രതീകാത്മകമായി മാല ചാര്‍ത്തിയത്.
സീറോ മലബാര്‍ സഭയിലെ വിജിമോളും ക്‌നാനായ സഭായില്‍പ്പെട്ട ജസ്റ്റിന്‍ ജോണും തമ്മിലുള്ള വിവാഹമാണ് വ്യാഴാഴ്ച നടക്കേണ്ടിയിരുന്നത്. ക്‌നാനായ സഭാംഗത്വം നിലനിര്‍ത്തി മറ്റൊരു സഭയില്‍ നിന്ന് വിവാഹം കഴിക്കാന്‍ കോടതി നേരത്തേ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പള്ളിയില്‍ വച്ച് ഇവരുടെ ഒത്തുകല്യാണം നടന്നിരുന്നു. എന്നാല്‍ വ്യാഴാഴ്ച വിവാഹത്തിന് പള്ളിയില്‍ നിന്ന് നല്‍കേണ്ട അനുമതി കുറി നല്‍കാന്‍ വികാരി തയാറാകാതെ വന്നതോടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്.
വിവാഹം മുടങ്ങിയതോടെ പ്രതിഷേധമായി. തര്‍ക്കങ്ങള്‍ നിലനില്‍ക്കെ പള്ളിക്ക് പുറത്ത് പരസ്പരം മാല ചാര്‍ത്തി ജസ്റ്റിനും വിജിമോളും വിവാഹിതരായതായി അറിയിച്ചു. കോടതി പുറപ്പെടുവിച്ച വിധിയില്‍ ആചാരത്തില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദേശമില്ലെന്നാണ് ക്‌നാനായ സഭ അധികൃതര്‍ ഇതിന് കാരണമായി പറയുന്നത്. വിവരമറിഞ്ഞ് നിരവധി പേര്‍ ഇവിടെ തടിച്ചുകൂടിയിരുന്നു.
Keywords: Even after the High Court ordered non-church marriages, arranged marriages were denied permission; The bride and groom garlanded each other in front of the church, Rajapuram, News, Religion, Church, Marriage, Controversy, High Court, Verdict, Order, Kerala.