Join Whatsapp Group. Join now!
Aster MIMS 06/06/2023

Died | ഉമ്മുല്‍ഖുവൈനില്‍ ഗ്യാസ് സിലിന്‍ഡറില്‍ നിന്ന് തീ പടര്‍ന്ന് ടാങ്കര്‍ പൊട്ടിത്തെറിച്ചു: പരുക്കേറ്റ് മലയാളി മരിച്ചു

അപകടം വാഹന വര്‍ക് ഷോപില്‍ അറ്റകുറ്റപ്പണിക്കിടെ Umm al-Quwai Eruption, Malayali Expatriate Died, Abu Dhabi News

അബൂദബി: (www.kasargodvartha.com) ഗ്യാസ് സിലിന്‍ഡറില്‍ നിന്ന് തീ പടര്‍ന്ന് ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. എറണാകുളം സ്വദേശി മറ്റപ്പിള്ളില്‍ ഇബ്രാഹിമാണ് (57) മരിച്ചത്. അതേസമയം അപകടത്തില്‍ പരുക്കേറ്റ കോഴിക്കോട് സ്വദേശി സുരേഷിന്റെ നില ഗുരുതരമായി തുടരുന്നു. 

വാഹന വര്‍ക് ഷോപില്‍ അറ്റകുറ്റപ്പണിക്കിടെയാണ് അപകടം നടന്നത്. ബംഗ്ലാദേശ് സ്വദേശി നൂര്‍ ആലം കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിഡ്‌ലാന്‍ഡ് ഓടോ ഗാരേജിലാണ് അപകടം. ഗുരുതര പരുക്കേറ്റ ഇബ്രാഹിം ഉമ്മുല്‍ ഖുവൈന്‍ ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

Abu Dhabi, UAE, News, Gulf, World, Top-Headlines, Expatriate, Death, Accident, Blast. Eruption at Umm al-Quwain; Malayali expatriate died

സുരേഷിനെ വിദഗ്ധ ചികിത്സക്കായി അബൂദബിയിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലാണ്. മോഹന്‍ലാല്‍ എന്നയാള്‍ പ്രാഥമിക ചികിത്സക്ക്  ശേഷം ആശുപത്രി വിട്ടിരുന്നു. ഇന്‍ഡ്യന്‍ അസോസിയേഷന്റെയും കെഎംസിസിയുടെയും പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. 

Keywords: Abu Dhabi, UAE, News, Gulf, World, Top-Headlines, Expatriate, Death, Accident, Blast. Eruption at Umm al-Quwain; Malayali expatriate died

Post a Comment