Join Whatsapp Group. Join now!
Aster MIMS 10/10/2023

Jailed | ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത 2 മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെയും കാമുകനെയും ജയിലിലടച്ചു

ബാലാവകാശ സംരക്ഷണ നിയമ പ്രകാരമാണ് കേസ് Malayalam News, കാസറഗോഡ് വാർത്തകൾ, Chandera Police, Elope Case
ചന്തേര: (www.kasargodvartha.com) ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനേയും ജയിലിലടച്ചു. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാലിനി (33), കാമുകൻ കോഴിക്കോട് ബേപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പിടി അനൂപ് (33) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.

News, Kasaragod, Kerala, Crime, Woman, Boy Friend, Case, Police, Jail, Eloped woman and her boyfriend jailed.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെ കാണാതായത്. 13ഉം 10 ഉം വയസുള്ള രണ്ട് കുട്ടികളെയും വീട്ടിൽ ഉപേക്ഷിച്ചാണ് ശാലിനി ഭർത്താവിന്റെ സുഹൃത്ത് കൂടിയായ അനൂപിനൊപ്പം ഒളിച്ചോടിയത്. യുവതിയെ കാണാതായതിനെ തുടർന്ന് സഹോദരൻ ചന്തേര പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ കഴിയുകയായിരുന്ന കമിതാക്കളെ ചെറുവത്തൂർ മടക്കരയിൽ വെച്ച് ചന്തേര എസ്ഐ എംവി ശ്രീദാസും സംഘവും പിടികൂടിയത്.

News, Kasaragod, Kerala, Crime, Woman, Boy Friend, Case, Police, Jail, Eloped woman and her boyfriend jailed.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോയ കുറ്റത്തിന് യുവതിക്കെതിരെ ബാലാവകാശ സംരക്ഷണ നിയമവും കുട്ടികളെ ഉപേക്ഷിക്കാൻ യുവതിയെ പ്രേരിപ്പിച്ചെന്ന കുറ്റത്തിന് അനൂപിനെതിരെ പ്രേരണാകുറ്റവും ചുമത്തിയാണ് പൊലീസ് ഇരുവരേയും കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം മജിസ്ട്രേറ്റ് കോടതിയാണ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്.

Keywords: News, Kasaragod, Kerala, Crime, Woman, Boy Friend, Case, Police, Jail, Eloped woman and her boyfriend jailed.
< !- START disable copy paste -->

Post a Comment