city-gold-ad-for-blogger

Birthday Wishes | 'നക്ഷത്രങ്ങളെ നിനക്ക് തൊടാന്‍ സാധിക്കുന്നതു വരെ ഞാന്‍ നിന്നെ ഉയര്‍ത്തും'; മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി: (www.kasargodvartha.com) മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവച്ച ചിത്രങ്ങളും കുറിപ്പും വൈറലാവുകയാണ്. നിന്റെ സ്വപ്നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാകട്ടെയെന്ന് ഞാന്‍ പ്രാര്‍ഥിക്കാറുണ്ടെന്നും നക്ഷത്രങ്ങളെ നിനക്ക് തൊടാന്‍ സാധിക്കുന്നതു വരെ ഞാന്‍ നിന്നെ ഉയര്‍ത്തുമെന്നും ദുല്‍ഖര്‍ കുറിച്ചു.

ഫെയ്‌സ്ബുക് കുറിപ്പ്: എന്റെ രാജകുമാരിയ്ക്ക് പിറന്നാള്‍ ആശംസകള്‍. നീ അത്ഭുതമാണ്, സന്തോഷമാണ്, സ്‌നേഹമാണ്. രണ്ടു കാലുകളില്‍ നടക്കുന്ന എന്റെ ഹൃദയമാണ് നീ. നിന്റെ സ്വപ്നങ്ങളെല്ലാം യാഥാര്‍ഥ്യമാകട്ടെയെന്ന് ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്. നക്ഷത്രങ്ങളെ നിനക്ക് തൊടാന്‍ സാധിക്കുന്നതു വരെ ഞാന്‍ നിന്നെ ഉയര്‍ത്തും. പക്ഷെ, നിന്നെ നല്ലവണ്ണം അറിയാവുന്നതു കൊണ്ടു തന്നെ എനിക്കറിയാം അത് ഒറ്റയ്ക്ക് ചെയ്യാനായിരിക്കും നീ ആഗ്രഹിക്കുക. നിന്റേതായ രീതിയില്‍, കൃത്യതയോടെ. എന്റെ കുഞ്ഞിന് പിറന്നാള്‍ ആശംസകള്‍. ഞങ്ങള്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു.' 

Birthday Wishes | 'നക്ഷത്രങ്ങളെ നിനക്ക് തൊടാന്‍ സാധിക്കുന്നതു വരെ ഞാന്‍ നിന്നെ ഉയര്‍ത്തും'; മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി ദുല്‍ഖര്‍ സല്‍മാന്‍

Keywords: Kochi, News, Kerala, Dulquer Salmaan, Birthday, Wish, Daughter, Facebook, FB post, Actor, Dulquer Salmaan's Birthday Wish for Daughter.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia