Join Whatsapp Group. Join now!
Aster MIMS 22/05/2023

Mangaluru Airport | മംഗ്ളുറു വിമാനത്താവളത്തിൽ ദുബൈയിലേക്കുള്ള വിമാനം പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചു; വൻ ദുരന്തം ഒഴിവായി; യാത്രക്കാർ പുറപ്പെട്ടത് പകരം വിമാനത്തിൽ

വ്യാഴാഴ്ച രാവിലെ 8.30 മണിയോടെയാണ് സംഭവം Mangaluru Airport, IndiGo flight, Dubai, ദേശീയ വാർത്തകൾ, Malayalam News
മംഗ്ളുറു: (www.kasargodvartha.com) മംഗ്ളുറു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബൈയിലേക്കുള്ള ഇൻഡിഗോ വിമാനം (6E 1467) പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചു. ഇതോടെ ഈ വിമാനത്തിന്റെ സർവീസ് റദ്ദാക്കുകയും ചെയ്തു. വലിയൊരു ദുരന്തമാണ് ഒഴിവായത്. വ്യാഴാഴ്ച രാവിലെ 8.30 മണിയോടെയാണ് സംഭവം നടന്നത്. ഇത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തുകയും ചെയ്തു. 160 യാത്രക്കാരുമായി മംഗ്ളൂറിൽ നിന്ന് ദുബൈയിലേക്ക് പോവുകയായിരുന്നു വിമാനം.

News, National, Mangalore, Dubai, Indigo Flight, Airport, Passangers, Dubai-bound IndiGo flight suffers bird hit at Mangaluru International Airport, aborts take-off.

വിമാനം ടാക്‌സിവേ കടന്ന് പറന്നുയരാൻ ഒരുങ്ങിയപ്പോൾ ചിറകുകളിലൊന്നിൽ പക്ഷി ഇടിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൈലറ്റ് ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോളിനെ (എടിസി) അറിയിക്കുകയും ടേക് ഓഫ് റദ്ദാക്കുകയും ചെയ്തുവെന്ന് വൃത്തങ്ങൾ അറിയിച്ചു. ഉടൻ തന്നെ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി.

യാത്രക്കാർക്ക് ദുബൈയിലേക്ക് പോകുന്നതിന് ബെംഗ്ളൂറിൽ നിന്ന് പകരം വിമാനം ഏർപാടാക്കി. ഈ വിമാനം രാവിലെ 11.05ന് പുറപ്പെട്ടു. പക്ഷിയിടിച്ച വിമാനം സാങ്കേതിക വിദഗ്ധർ പരിശോധിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

Keywords: News, National, Mangalore, Dubai, Indigo Flight, Airport, Passangers, Dubai-bound IndiGo flight suffers bird hit at Mangaluru International Airport, aborts take-off.
< !- START disable copy paste -->

Post a Comment