Join Whatsapp Group. Join now!
Aster MIMS 06/06/2023

Protest | വനിത ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം: ഡോക്ടര്‍മാര്‍ നഗരത്തില്‍ പ്രതിഷേധ മാര്‍ച് നടത്തി

ഡോ. പിഎം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു Malayalam News, Kerala News, കാസറഗോഡ് വാര്‍ത്തകള്‍, Health Department, KGMOA, IMA
കാസര്‍കോട്: (www.kasargodvartha.com) കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ ജോലിക്കിടെ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ നഗരത്തില്‍ മാര്‍ചും ജെനറല്‍ ആശുപത്രി പരിസരത്ത് യോഗവും സംഘടിപ്പിച്ചു. ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ ആശുപത്രി സംരക്ഷണ നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്നും ആശുപത്രികളെ സംരക്ഷിത മേഖലയായി പ്രഖ്യപിക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടകളായ ഐഎംഎയും കെജിഎംഒഎയും കാലങ്ങളായി ആവശ്യപ്പെട്ട് വരികയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
    
Malayalam News, Kerala News, Health Department, KGMOA, IMA, Protest, Doctors protested in death of woman doctor.

ആശുപത്രി അക്രമണ കേസുകളില്‍ പൊലീസ് ഫലപ്രദമായി ഇടപെടുന്നില്ല. എളുപ്പത്തില്‍ ജാമ്യം കിട്ടാവുന്ന വിധത്തിലാണ് കേസെടുക്കുന്നത്. ആശുപത്രി അക്രമണ കേസുകളില്‍ ഒരു മണിക്കൂറിനകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യവും പലപ്പോഴും നടപ്പിലാവുന്നില്ല. ഇത്തരം കേസുകളില്‍ ഹൈകോടതിയുടെ നിര്‍ദേശവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. ഡോ. വന്ദനയുടെ മരണത്തിന് പിന്നാലെ ആശുപത്രികളില്‍ സായുധ പൊലീസിനെ നിയമിക്കണമെന്നും കാഷ്വാലിറ്റിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നും ഐഎംഎയും കെജിഎംഒഎ യും ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടര്‍മാരുടെ സമരം തുടരുന്ന സാഹചര്യത്തില്‍ സര്‍കാര്‍, സ്വകാര്യ ആശുപത്രികളില്‍ അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
    
Malayalam News, Kerala News, Health Department, KGMOA, IMA, Protest, Doctors protested in death of woman doctor.

പ്രതിഷേധ മാര്‍ച് ഐഎംഎ ജില്ലാ ചെയര്‍മാന്‍ ഡോ. പിഎം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ ഡോ. ബി നാരായണ നായിക്, കെജിഎംഒഎ സംസ്ഥാന കമിറ്റി അംഗം ഡോ. എ ജമാല്‍ അഹ്മദ്, ഐഎംഎ കാസര്‍കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. ഗണേഷ് മയ്യ, കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. ടി വി പത്മനാഭന്‍, ഡോ. മായ മല്ല്യ, ഡോ. ടി ഖാസിം, ഡോ. ജനാര്‍ധന നായിക് എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ മാര്‍ച് ജെനറല്‍ ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച് എം ജി റോഡ്, ട്രാഫിക് ജന്‍ക്ഷന്‍, കെ പി ആര്‍ റാവു റോഡ് വഴി നഗരം ചുറ്റി ജെനറല്‍ ആശുപത്രി പരിസരത്ത് അവസാനിച്ചു.
   
Malayalam News, Kerala News, Health Department, KGMOA, IMA, Protest, Doctors protested in death of woman doctor.
   
Malayalam News, Kerala News, Health Department, KGMOA, IMA, Protest, Doctors protested in death of woman doctor.

Keywords: Malayalam News, Kerala News, Health Department, KGMOA, IMA, Protest, Doctors protested in death of woman doctor.
< !- START disable copy paste -->

Post a Comment