Join Whatsapp Group. Join now!
Aster MIMS 22/05/2023

CCTV Footage | മേകപ് ആര്‍ടിസ്റ്റിന്റെ കൊലപാതകം; പ്രതി യുവതിയെ ബലം പ്രയോഗിച്ച് കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

'മുറിയില്‍ സൂക്ഷിച്ചത് പാചകത്തിന് പോലും ഉപയോഗിച്ചിട്ടില്ലാത്ത 3 കത്തികള്‍' Devika-Death, Murder-Case, CCTV-Footage, Kanhangad-Lodge
കാഞ്ഞങ്ങാട്: (www.kasargodvartha.com) ഉദുമ ബാര മുക്കന്നോത്ത് സ്വദേശിയും മേകപ് ആര്‍ടിസ്റ്റുമായ ദേവികയെ (34) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. ദേവികയെ ലോഡ്ജിലേക്ക് സതീഷ് ബലം പ്രയോഗിച്ച് കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇരുവരും വിവാഹത്തിന് മുമ്പ് തന്നെ പ്രണയത്തിലായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.
    
News, Kerala-News, Kerala, Malayalam-News, Crime, Top-Headlines, Devika murder case; CCTV footage from Kanhangad lodge out.

പൊലീസ് പറയുന്നത്: ഭാര്യയെ ഒഴിവാക്കി തനിക്കൊപ്പം താമസിക്കണമെന്ന് ദേവിക ആവശ്യപ്പെട്ടതിനാല്‍ ജീവിതത്തില്‍ തടസ്സമായി മാറുമെന്നത് കൊണ്ടാണ് കൊലപ്പെടുത്തിയതെന്നാണ് സതീഷ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല.

സതീഷാണ് ദേവികയെ വിവാഹബന്ധം ഒഴിവാക്കി തനിക്കൊപ്പം താമസിക്കാന്‍ നിര്‍ബന്ധിച്ചതെന്നും ഇതിന് വഴങ്ങാതിരുന്നപ്പോള്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നുമാണ് നിഗമനം. സതീഷ് പറഞ്ഞ മൊഴികള്‍ പലതും കള്ളമാണെന്നാണ് സി സി ടി വി ദൃശ്യങ്ങള്‍ തെളിയിക്കുന്നത്.

സതീഷ് തന്നെയാണ് ബലം പ്രയോഗിച്ച് ദേവികയെ കൂട്ടികൊണ്ടു പോകുന്നത്. ദേവിക വഴങ്ങിയില്ലെങ്കില്‍ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കത്തി സൂക്ഷിച്ചതെന്നുമാണ് കരുതുന്നത്.

കൊല നടന്ന കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ലോഡ്ജ് മുറിയില്‍നിന്നും രണ്ട് കത്തികള്‍ കൂടി പൊലീസ് കണ്ടെടുത്തു. സതീഷ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയപ്പോള്‍ ഹാജരാക്കിയ കത്തി കൊണ്ട് തന്നെയാണോ കൊലപാതകം നടത്തിയതെന്ന് ശാസ്ത്രീയമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം.
     
News, Kerala-News, Kerala, Malayalam-News, Crime, Top-Headlines, Devika murder case; CCTV footage from Kanhangad lodge out.

കൊലപാതകം നടത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് സതീഷ് യുവതിയെ ലോഡ്ജില്‍ എത്തിച്ചതെന്നാണ് പൊലീസ് നിഗമനം. പാചകത്തിന് പോലും ഉപയോഗിച്ചിട്ടില്ലാത്ത മൂന്ന് കത്തികള്‍വരെ മുറിയില്‍ സൂക്ഷിച്ചത് മുന്‍കൂട്ടി കൊലപാതകം ആസൂത്രണം ചെയ്തതിന് തെളിവായാണ് കാണുന്നത്. ലോഡ്ജില്‍ യുവതി എത്തുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സതീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ദേവികയ്ക്ക് ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്.
 

ഇപ്പോള്‍ റിമാന്‍ഡിലായ സതീഷിനെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഹൊസ്ദുര്‍ഗ് പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പിച്ചിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

Keywords: News, Kerala-News, Kerala, Malayalam-News, Crime, Top-Headlines, Devika murder case; CCTV footage from Kanhangad lodge out.
< !- START disable copy paste -->

Post a Comment