Join Whatsapp Group. Join now!
Aster MIMS 06/06/2023

Gafoor Haji's Death | രാസപരിശോധന ഫലം കിട്ടാൻ ഇനിയും രണ്ടാഴ്ച കഴിയുമെന്ന് പൊലീസ്; പ്രവാസി വ്യവസായി ഗഫൂർ ഹാജിയുടെ മരണത്തിൽ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ കർമസമിതി സമരത്തിലേക്ക്

മെയ് 24ന് ബഹുജന സായാഹ്ന സദസ് Kerala News, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍, Gafoor Haji's Death, Poochakkad News, Action committee
പൂച്ചക്കാട്: (www.kasargodvartha.com) ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട പ്രവാസി വ്യവസായി പൂച്ചക്കാട്ടെ ഗഫൂര്‍ ഹാജിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വൈകുന്നതില്‍ പ്രതിഷേധിച്ചും അന്വേഷണ വേഗത ഊര്‍ജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും കര്‍മസമിതി സമരത്തിലേക്ക്. മെയ് 24ന് വൈകുന്നേരം നാല് മണിക്ക് പൂച്ചക്കാട് ടൗണില്‍ ബഹുജന സായാഹ്ന സദസ് സംഘടിപ്പിക്കാന്‍ കര്‍മസമിതി യോഗം തീരുമാനിച്ചു. അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും.
   
Kerala News, Malayalam News, Gafoor Haji's Death, Poochakkad News, Action committee, Kasaragod News, Crime News, Death of Gafoor Haji: It will take 2 weeks to get results of chemical test.

അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരണമെന്നും അല്ലാത്തപക്ഷം വഴിതടയല്‍, പൊലീസ് സ്റ്റേഷന്‍ മാര്‍ച് ഉള്‍പെടെയുള്ള ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. യോഗത്തില്‍ ചെയര്‍മാന്‍ ഹസൈനാര്‍ ആമു ഹാജി അധ്യക്ഷനായി. കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാട്, പൂച്ചക്കാട് ജുമാ മസ്ജിദ് പ്രസിഡണ്ട് തര്‍ക്കാരി മുഹമ്മദ് കുഞ്ഞി ഹാജി, ബി എം മൂസ, എം എ ലത്വീഫ്, അബ്ദുര്‍ റഹ്മാന്‍ മാസ്റ്റര്‍, ബി കെ ബശീര്‍, കപ്പണ അബൂബകര്‍, കെ എസ് മുഹാജിര്‍, അബ്ദുല്ലത്വീഫ് ടി എം, മുഹമ്മദലി ഹാജി പൂച്ചക്കാട്, അലി പൂച്ചക്കാട്, പി കുഞ്ഞാമദ്, മാഹിന്‍ പൂച്ചക്കാട്, ശസാദ് ഖുര്‍ഹാന്‍, ബശീര്‍ പി എ, അബ്ദുല്‍ അസീസ്, മുനീര്‍ തമന്ന, കുഞ്ഞാമദ് പൂച്ചക്കാട് എന്നിവര്‍ സംസാരിച്ചു.
    
Kerala News, Malayalam News, Gafoor Haji's Death, Poochakkad News, Action committee, Kasaragod News, Crime News, Death of Gafoor Haji: It will take 2 weeks to get results of chemical test.

ഏപ്രില്‍ 14 ന് പുലര്‍ചെയാണ് പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ ബൈതുല്‍ റഹ്മയിലെ എം സി ഗഫൂര്‍ ഹാജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും 595 പവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹ്മദ് ദേവര്‍കോവില്‍, ജില്ലയിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് ആക്ഷന്‍ കമിറ്റി ഭാരവാഹികള്‍ നേരത്തെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു.

അതേസമയം രാസപരിശോധന ഫലം കിട്ടാന്‍ ഇനിയും രണ്ടാഴ്ചയിലധികം കഴിയുമെന്നാണ് പൊലീസ് പറയുന്നത്. പല പ്രമാദമായ കേസുകളുടെയും രാസപരിശോധന ഫലം നല്‍കേണ്ടതുണ്ട്. അതൊക്കെ മറികടന്ന് ബേക്കലിലെ മരണത്തിന്റെ റിപോര്‍ട് വേഗത്തില്‍ നല്‍കാന്‍ കഴിയില്ലെന്ന സൂചനയാണ് ഫോറന്‍സിക് വിദഗ്ധര്‍ ബേക്കല്‍ പൊലീസിന് നല്‍കിയിരിക്കുന്നത്.

Keywords: Kerala News, Malayalam News, Gafoor Haji's Death, Poochakkad News, Action committee, Kasaragod News, Crime News, Death of Gafoor Haji: It will take 2 weeks to get results of chemical test.
< !- START disable copy paste -->

Post a Comment