city-gold-ad-for-blogger

Accident | പള്ളിക്കര ദുഖ:സാന്ദ്രം; എടക്കാട് വാഹനാപകടത്തില്‍ മരിച്ച നശീദയുടെ മൃതദേഹം വീട്ടിലെത്തിച്ചു

ബേക്കല്‍: (www.kasargodvartha.com) കണ്ണൂര്‍ എടക്കാട് വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ച പള്ളിക്കര തൊട്ടിയിലെ സീമെന്‍ വീട്ടില്‍ നശീദ (34) യുടെ മൃതദേഹം പോസ്റ്റ് മോര്‍ടം നടപടികള്‍ക്ക് ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടിലെത്തിച്ചു. എടക്കാട് പൊലീസ് സ്റ്റേഷന് സമീപം ദേശീയ പാതയില്‍ ബസും കാറും കൂട്ടിയിടിച്ചാണ് നശീദ മരിച്ചത്. ബന്ധുക്കളായ അഞ്ചുപേര്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
    
Accident | പള്ളിക്കര ദുഖ:സാന്ദ്രം; എടക്കാട് വാഹനാപകടത്തില്‍ മരിച്ച നശീദയുടെ മൃതദേഹം വീട്ടിലെത്തിച്ചു

വെള്ളിയാഴ്ച രാവിലെ കണ്ണൂര്‍ ഗവ. ആശുപത്രിയില്‍ പോസ്റ്റ് മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുത്തു. തുടര്‍ന്ന് കണ്ണൂരില്‍ നിന്നും ആംബുലന്‍സില്‍ കൊണ്ടുവന്ന മൃതദേഹം ഉച്ചയോടെ തൃക്കരിപ്പൂരിലെ പള്ളിയില്‍ എത്തിച്ച് ശുദ്ധി വരുത്തി. ശേഷം വീട്ടിലെത്തിക്കുകയായിരുന്നു. തൊട്ടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

നശീദയും കുടുംബവും മലപ്പുറത്ത് നിന്ന് കാസര്‍കോട്ടേക്ക് വരുന്നതിനിടെ വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച കാറും കണ്ണൂരില്‍ നിന്ന് വടകരയിലേക്ക് പോകുകയായിരുന്ന സില്‍സില ബസുമാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയില്‍ കാറിന്റെ മുന്‍ സീറ്റിലിരുന്ന നശീദ അടക്കമുള്ളവര്‍ക്ക് പരുക്കേല്‍ക്കുകയായിരുന്നു. ഉടന്‍ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ നശീദ മരണപ്പെടുകയായിരുന്നു.
     
Accident | പള്ളിക്കര ദുഖ:സാന്ദ്രം; എടക്കാട് വാഹനാപകടത്തില്‍ മരിച്ച നശീദയുടെ മൃതദേഹം വീട്ടിലെത്തിച്ചു

നശീദയ്ക്കൊപ്പം കാറില്‍ ഉണ്ടായിരുന്ന നിഹാല്‍, സമീര്‍, ഫൗസിയ, ശനദ, നഫീസ എന്നിവര്‍ ചികിത്സയിലാണ്. എടക്കാട് പൊലീസിന്റെ വാഹനങ്ങളിലാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. കുവൈറ്റിലുള്ള ശബീര്‍ ആണ് മരിച്ച നശീദയുടെ ഭര്‍ത്താവ്. വിദ്യാര്‍ഥികളായ നുസൈബ്, സുബൈല എന്നിവര്‍ മക്കളാണ്. നശീദയുടെ അപ്രതീക്ഷിത വിയോഗം നാടിനെ ദുഃഖസാന്ദ്രമാക്കി. നൂറുകണക്കിനാളുകളാണ് മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ഒഴുകിയെത്തിയത്.

Keywords: Accident News, Kannur News, Obituary-News, Kerala News, Malayalam News, Accidental Death, Nasheeda, Edakkad Car Accident, Dead body of Nasheeda, who died in Edakkad car accident, brought to home.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia