ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ് നിജലിംഗപ്പയുടേയും പേര് പരാമര്‍ശിക്കുന്ന കത്തില്‍ ഭരണത്തിന് ആശീര്‍വാദം ചൊരിഞ്ഞു.
'കഴിഞ്ഞ ഏപ്രിലില്‍ ഞങ്ങളുടെ അഭയാര്‍ത്ഥി ജീവിതം 64 വര്‍ഷം കുറിച്ചു. അന്ന് ഇന്‍ഡ്യയിലേക്ക് തിബത്തന്‍ ജനത ഒഴുകിയെത്തിയപ്പോള്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തെ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരോടും ഞങ്ങള്‍ക്ക് ഭൂമി തരാന്‍ അപേക്ഷിച്ചു. എത്ര കാലം കഴിഞ്ഞാലും മറക്കാത്ത പരിഗണനയോടെ ഭൂമിയും പരിരക്ഷയും നല്‍കിയത് ആ വേളയില്‍ കര്‍ണാടക മുഖ്യമന്ത്രിയായ എസ് നിജലിംഗപ്പയായിരുന്നു. 1956ല്‍ അദ്ദേഹത്തെ ഇന്‍ഡ്യന്‍ സന്ദര്‍ശനവേളയില്‍ ചെന്നുകണ്ടത് ഇന്നും മനസ്സില്‍ മായാതെയുണ്ട്', ലാമ എഴുതി.
'നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ, 1960 കളില്‍ 30,000 തിബത്തന്‍ അഭയാര്‍ത്ഥികള്‍ക്കാണ് കര്‍ണാടക അഭയം തന്നത്. അത് ഏറ്റവും വലിയ സംഖ്യയാണ്. കര്‍ണാടകയില്‍ അഞ്ച് തിബത്തന്‍ സങ്കേതങ്ങള്‍ ഇപ്പോഴുണ്ട്. ഞങ്ങളുടെ പരമ്പരാഗത രീതികള്‍ അനുസരിച്ചുള്ള ജീവിതവും ജീവനോപാധികളും പഠനവും സാധിക്കുന്നു. വെല്ലുവിളികള്‍ തരണം ചെയ്ത് പ്രതീക്ഷകള്‍ സാക്ഷാത്കരിച്ച് സല്‍ഭരണം കാഴ്ചവെക്കാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു', കത്ത് തുടര്‍ന്നു.
Keywords: Siddaramaiah News, Karnataka News, Dalai Lama, Politics, Karnataka Politics, Political News, Dalai Lama Congratulates Siddaramaiah On Becoming CM Of Karnataka.
< !- START disable copy paste -->