Join Whatsapp Group. Join now!
Aster MIMS 06/06/2023

CPM Protest | വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ ബിജെപി നേതാവായ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൻ രാജിവെക്കണമെന്ന് സിപിഎം; പഞ്ചായത് ഓഫീസിലേക്ക് മാർച് നടത്തി

ഭരണസമിതി മൗനം പാലിക്കുന്നുവെന്ന് ആരോപണം Mogral Puthur News, Kerala News, Malayalam News, കാസറഗോഡ് വാർത്തകൾ, Muslim League
മൊഗ്രാൽ പുത്തൂർ: (www.kasargodvartha.com) ആനുകൂല്യം തട്ടാന്‍ കുടുംബശ്രീ ചെയര്‍പേഴ്‌സന്റെ വ്യാജ സീലും ഒപ്പും ഉപയോഗിച്ച് വ്യാജ രേഖ ചമച്ച് മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സനും ബിജെപി നേതാവുമായ പ്രമീള മജൽ തട്ടിപ്പ് നടത്തിയതായി ആരോപിച്ചും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും സിപിഎം മൊഗ്രാൽ പുത്തൂർ ലോകൽ കമിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത് ഓഫീസിലേക്ക് മാർച് നടത്തി.

News, Kasaragod, Kerala, Mogral Puthur, Muslim League, Politics, CPM demands resignation of BJP panchayat member.

ഇത്രയും വലിയ തട്ടിപ്പ് നടത്തിയിട്ടും മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി മൗനം പാലിക്കുകയാണ് ചെയ്യുന്നതെന്നും രാജിവെക്കും വരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുമെന്നും സിപിഎം നേതാക്കൾ അറിയിച്ചു. കാസർകോട് ഏരിയ സെക്രടറി മുഹമ്മദ് ഹനീഫ് ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. റഫീഖ് കുന്നിൽ സ്വാഗതം പറഞ്ഞു. ഡി ജാനകി, സഫീർ കുന്നിൽ സംസാരിച്ചു.

News, Kasaragod, Kerala, Mogral Puthur, Muslim League, Politics, CPM demands resignation of BJP panchayat member.

Keywords: News, Kasaragod, Kerala, Mogral Puthur, Muslim League, Politics, CPM demands resignation of BJP panchayat member.
< !- START disable copy paste -->

Post a Comment