വൈകീട്ടുള്ള ചെന്നൈ സൂപര്‍ഫാസ്റ്റ് ട്രെയിന്‍ ഒരു മണിക്കൂറോളം വൈകി. മംഗ്‌ളുറു - കണ്ണൂര്‍ പാസന്‍ജര്‍, മാവേലി എക്‌സ്പ്രസ്, മലബാര്‍ എക്‌സ്പ്രസ് ട്രെയിനുകളുടെ സമയക്രമത്തെയും ബാധിച്ചു. കോയമ്പത്തൂരില്‍ നിന്നും ഉച്ചയ്ക്ക് 12 മണിക്ക് കാസര്‍കോട്ടെത്തിയ ഇന്റര്‍സിറ്റി കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ആറു മണിക്കൂറോളം പിടിച്ചിട്ട് വൈകീട്ട് ആറുമണിയോടെ ട്രാകിലെ ജോലി കഴിഞ്ഞ ശേഷമാണ് മംഗ്‌ളൂറിലേക്ക് വിട്ടത്.
റിസര്‍വേഷന്‍ ചെയ്തവര്‍ക്കെല്ലാം ട്രെയിന്‍ വൈകുന്നതിന്റെ സന്ദേശം അയച്ചിട്ടുണ്ടെന്നാണ് റെയില്‍വേ അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്. ട്രെയിന്‍ വൈകിയതിനാല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരെ കൊണ്ട് നിറഞ്ഞു. പലരും കൃത്യ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയാതെ വലഞ്ഞു.
Keywords: Train News, Railway News, Kasaragod Railway Station, Malayalam News, Kerala News, Ullal News, Construction of new track at Ullal: Trains delayed up to 4 hours.
< !- START disable copy paste -->