പരസ്പരം ഫോണ്‍ വിളിച്ചും അടുത്തുള്ളവരെ നേരിട്ടു കണ്ടും ഒരുമിച്ചിരുന്ന് ഫലം കണ്ടുമാണ് ദിവസം ആഘോഷമാക്കിയത്. നേരത്തെ നാലാള്‍ കൂടുന്നയിടങ്ങളിലും റൂമുകളിലും പ്രധാന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നായിരുന്നു കര്‍ണാടക തിരഞ്ഞെടുപ്പ്. കേരളത്തില്‍ നിന്നടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതും അണികളില്‍ ആവേശം പടര്‍ത്തിയിരുന്നു.
യു ഡി എഫ് അനുകൂല സംഘടനകളായ കെ എം സി സി, ഇന്‍കാസ് തുടങ്ങിയവയുടെ പ്രവര്‍ത്തകരില്‍ തിളക്കമാര്‍ന്ന വിജയം ഏറെ ആഹ്ലാദമാണ് സൃഷ്ടിച്ചത്. സംസ്ഥാനത്തെ ഓരോ മണ്ഡലത്തിലെയും വോടെണ്ണല്‍ സൂക്ഷ്മമായാണ് അവര്‍ മാധ്യമങ്ങളിലൂടെ നിരീക്ഷിച്ചത്. അതേസമയം, കനത്തതോല്‍വി ബി ജെ പി അനുകൂലികളെ നിരാശയിലാഴ്ത്തി.
മതേതര ഇന്‍ഡ്യയ്ക്ക് ആവേശം നല്‍കുന്ന വിജയമെന്ന് കെ എം സി സി
ദുബൈ: വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ സ്വപ്നമാണ് കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിലൂടെ തകര്‍ന്നതെന്നും മതേതര ഇന്‍ഡ്യയ്ക്ക് ആവേശം നല്‍കുന്ന വിജയമാണിതെന്നും ദുബൈ കെ എം സി സി - കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജെനറല്‍ സെക്രടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി ആര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. മധുരം വിതരണം ചെയ്ത് പ്രവര്‍ത്തകര്‍ വിജയാഘോഷം സംഘടിപ്പിച്ചു.
അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ടി ആര്‍, കെ പി അബ്ബാസ് കളനാട്, ഫൈസല്‍ മുഹ്സിന്‍ തളങ്കര, സലീം ചെരങ്ങായി, ഫൈസല്‍ പട്ടേല്‍, ഹനീഫ് ബാവ നഗര്‍, സത്താര്‍ ആലംപാടി, സുഹൈല്‍ കോപ്പ, ഉപ്പി കല്ലിങ്ങായി, ഹനീഫ് കൊളിത്തിങ്കാല്‍, ഹാരിസ് ബ്രദര്‍, അസ്‌കര്‍ ചൂരി, റസാഖ് ബദിയടുക്ക, ബശീര്‍ പെരുമ്പള, ശബീര്‍ അജാനൂര്‍, അദ്ദുമുല്ലച്ചേരി, മുസ്ത്വഫ പാക്യാര, അബ്ദുര്‍ റഹ്മാന്‍ ബീച്ചാരക്കടവ്, പി വി അസീസ് ആറങ്ങാടി, സാബിത് പി സി, ഹസന്‍ ബെണ്ടിച്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Malayalam News, Karnataka Election News, Congress, Gulf News, KMCC, Politics, Political News, Karnataka Politics, Congress win in Karnataka: Expatriates celebrated.