Join Whatsapp Group. Join now!
Aster MIMS 10/10/2023

UT Khader | യു ടി ഖാദർ കർണാടക നിയമസഭ സ്പീകർ

മംഗ്ളുറു മണ്ഡലം എംഎൽഎയാണ് UT Khader News, Karnataka News, ദേശീയ വാർത്തകൾ, Karnataka speaker
മംഗ്ളുറു: (www.kasargodvartha.com) കർണാടക നിയമസഭ സ്പീകർ പദവിയിലേക്ക് മംഗ്ളുറു മണ്ഡലം എംഎൽഎ യു ടി ഖാദറിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. ചൊവ്വാഴ്ച രാവിലെ 10ന് ശേഷം അദ്ദേഹം പത്രിക സമർപ്പിക്കും. കോൺഗ്രസ് കർണാടക ചുമതലയുള്ള രൺദീപ് സിങ് സുർജെവാലയും കെ സി വേണുഗോപാലും ഖാദറുമായി സംസാരിച്ച ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. കർണാടകയിൽ നിന്നുള്ള ആദ്യ മുസ് ലിം സ്പീകറാവും ഖാദർ.

News, Mangalore, Politics, Karnataka, Election, Congress, Congress picks UT Khader for Karnataka speaker post.

രണ്ടു തവണ ഉള്ളാൾ മണ്ഡലം എംഎൽഎയായിരുന്ന യു ടി ഫരീദ് നിര്യാതനായതിനെത്തുടർന്ന് 2007 ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മകൻ ഖാദർ ആദ്യമായി എംഎൽഎയായത്. തുടർന്ന് എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. 2013ലെ സിദ്ധാരാമയ്യ മന്ത്രിസഭയിൽ അംഗമായിരുന്നു. നിയമ ബിരുദ ധാരിയാണ് ഖാദർ. തിങ്കളാഴ്ച നിയമസഭ അംഗമായി ഇൻഡ്യൻ ഭരണഘടനയുടെ പേരിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

News, Mangalore, Politics, Karnataka, Election, Congress, Congress picks UT Khader for Karnataka speaker post.

Keywords: News, Mangalore, Politics, Karnataka, Election, Congress, Congress picks UT Khader for Karnataka speaker post.
< !- START disable copy paste -->

Post a Comment