Join Whatsapp Group. Join now!
Aster MIMS 22/05/2023

Complaint | കര്‍ണാടക: യാത്രക്കാരെ ഇറക്കി ടാക്‌സികള്‍ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് പൊലീസ് പിടിച്ചെടുക്കുന്നതായി പരാതി; നിര്‍ദേശമില്ല, നിയമവിരുദ്ധമെന്ന് ഡെപ്യൂടി കമീഷണര്‍

ദക്ഷിണ കന്നഡ ജില്ല ടാക്‌സി-കാബ് അസോസിയേഷന്‍ പ്രതിഷേധത്തില്‍ Mangalore News, ദക്ഷിണ കന്നഡ വാര്‍ത്തകള്‍, Malayalam News, Karnataka News, Taxis
മംഗ്‌ളുറു: (www.kasargodvartha.com) യാത്രക്കാരുമായി സഞ്ചരിക്കുന്ന ടാക്‌സികള്‍ തടഞ്ഞ് പൊലീസ് തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് പിടിച്ചെടുക്കുന്നതായി പരാതി. ഇങ്ങിനെ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും പൊലീസ് നടപടി നിയമവിരുദ്ധമെന്നും ജില്ലാ ഡെപ്യൂടി കമീഷണര്‍ വിശദീകരിച്ചു. യാത്രക്കാരെ ബദല്‍ സംവിധാനം ഇല്ലാതെ വഴിയില്‍ ഇറക്കി പൊലീസ് ടാക്‌സികള്‍ പിടിച്ചെടുക്കുകയാണെന്ന് ദക്ഷിണ കന്നഡ ജില്ല ടാക്‌സി-കാബ് അസോസിയേഷന്‍ പ്രസിഡണ്ട് കെ ആനന്ദ് പറഞ്ഞു.
      
Mangalore News, Malayalam News, Karnataka News, Taxis, Mangalore News, Politics, Political News, Complaint that Police forcefully takes taxis for election duty.

വിവാഹം, വിനോദയാത്ര തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉള്‍പെടെ മുന്‍കൂട്ടി ബുക് ചെയ്ത യാത്രക്കാരെ ഇറക്കി വാഹനം ബലമായി പിടിച്ചെടുക്കുകയാണ് പൊലീസ് ചെയ്യുന്നത്. ഈ നടപടി ഡ്രൈവര്‍മാരുടെ പ്രശ്‌നം എന്നതിലുപരി സാമൂഹിക ദ്രോഹം കൂടിയാണ്. ഈ മാസം 10ന് നടക്കുന്ന തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക മാത്രമാണ് തങ്ങളുടെ മുന്നിലുള്ള പ്രത്യക്ഷ പ്രതിഷേധമെന്നും ആനന്ദ് അറിയിച്ചു.

എന്നാല്‍ ഈ പ്രശ്‌നം ഉയര്‍ത്തി അസോസിയേഷന്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതോടെ ജില്ല വരണാധികാരി കൂടിയായ ജില്ല ഡെപ്യൂടി കമീഷണര്‍ എംആര്‍ രവികുമാര്‍ വിശദീകരണവുമായി രംഗത്തെത്തി. 'സര്‍കാര്‍, കംപനി, പൊതുമേഖല സ്ഥാപന വാഹനങ്ങള്‍ എന്നിവയാണ് തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. പുറത്ത് നിന്ന് ആവശ്യമുള്ളവ ആര്‍ടിഒമാര്‍ മുഖേന ലഭ്യമാക്കുന്നുണ്ട്. യാത്രക്കാരുമായി പോവുന്ന ടാക്‌സി, പൊതുഗതാഗത വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശം ഇല്ല. അത് നിയമവിരുദ്ധവുമാണ്', ഡിസി വ്യക്തമാക്കി.

Keywords: Mangalore News, Malayalam News, Karnataka News, Taxis, Mangalore News, Politics, Political News, Complaint that Police forcefully takes taxis for election duty.
< !- START disable copy paste -->

Post a Comment